DCBOOKS
Malayalam News Literature Website

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന നിലപാടിനു വിരുദ്ധമാണ് തന്റെ നിലപാട്. സ്ത്രീയും പുരുഷനും തുല്യരാണെന്നും സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ സ്ത്രീകളേയും പുരുഷന്‍മാരേയും സംബന്ധിച്ച് വളരെ വൈകാരികമായ വിഷയമാണ് ശബരിമലയെന്നാണ് തന്റെ പാര്‍ട്ടി കരുതുന്നത്. കേരളത്തിലെ സ്ത്രീകള്‍ അടക്കമുള്ളവര്‍ പാര്‍ട്ടി നിലപാടിനെ പിന്തുണയ്ക്കുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിയും താനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ട്. എന്നാല്‍, കേരളത്തിലെ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, അതിനാല്‍ താന്‍ പാര്‍ട്ടി നിലപാടിന് വഴങ്ങുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Comments are closed.