രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു; നിലയ്ക്കല്‍ സംഘര്‍ഷഭൂമി
പമ്പ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പോരാടുന്ന അയ്യപ്പ ധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ സന്നിധാനത്തു വെച്ച് പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രയില്‍ നിന്നു വന്ന സംഘത്തിലെ യുവതികളെ മല കയറുന്നതില്‍നിന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. അറസ്റ്റു ചെയ്ത രാഹുലിനെ പൊലീസ് പമ്പയിലെത്തിച്ചു.
അതേസമയം നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസിന് നേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് കല്ലേറ് തുടരുകയാണ്. കല്ലേറില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. മൂന്നു പൊലീസുകാര്‍ക്കും അഞ്ച് പ്രതിഷേധക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
Activist Rahul Easwar has been arrested by from Nilakkal base camp&a non-bailable FIR has been registered against him. He is kept at Pamba police station.Easwar says to ANI 'I didn't hit any woman there. I was moving to the other direction. It's a vendetta against me.' (file pic) pic.twitter.com/T7t25hJ1Kq
— ANI (@ANI) October 17, 2018
നേരത്തെ നിലയ്ക്കലില്‍ വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. സി.എന്‍.എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടര്‍ സരിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും അക്രമികള്‍ അടിച്ചുതകര്‍ത്തു.
#WATCH: Police lathi-charge and pelt stones at the protesters gathered at Nilakkal base camp, in Kerala. #SabarimalaTemple pic.twitter.com/DMC1ePz0l2
— ANI (@ANI) October 17, 2018
Comments are closed.