യു.എസ് ഓപ്പണ്‍; സെമിക്കിടെ പരുക്കേറ്റ റാഫേല്‍ നദാല്‍ പിന്മാറി
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ റാഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ ടെന്നിസ് സെമില്‍ പരുക്കേറ്റു പിന്മാറി. പുരുഷ സിംഗിള്‍സില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പ്രോടോയുമായുള്ള സെമി പോരാട്ടത്തിനിടെയായിരുന്നു നദാലിന്റെ പിന്മാറ്റം.
ആദ്യ സെറ്റ് 7-6(3) എന്ന നിലയിലും രണ്ടാം സെറ്‌റ് 6-2 എന്ന നിലയിലും കൈവിട്ട ശേഷമാണ് നദാല്‍ പിന്മാറ്റം അറിയിച്ചത്. ആദ്യ സെറ്റിന്റെ അഞ്ചാം ഗെയിമില്‍ തനിക്ക് വലതുകാല്‍മുട്ടിന് വേദനയാരംഭിച്ചിരുന്നതായി കളിക്കളത്തില്‍ നിന്ന് വിട്ട ശേഷം നദാല്‍ പറഞ്ഞു.
ഫൈനലില്‍ നൊവാക് ജോക്കോവിച്ചാണ് ഡെല്‍പ്രോടോയുമായി ഏറ്റുമുട്ടുന്നത്. 2009-ലെ യു.എസ് ഓപ്പണില്‍ റോജല്‍ ഫെഡററെ തോല്‍പ്പിച്ച് കിരീടം നേടിയ ഡെല്‍പ്രോടോ അതിന് ശേഷം ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം ഫെനലില്‍ എത്തുന്നത്.
Comments are closed.