ഖത്തര്‍ നാഷണല്‍ ലൈബ്രറി താത്ക്കാലികമായി അടച്ചു
ദോഹ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഖത്തര്‍ ദേശീയ ലൈബ്രറി താത്കാലികമായി അടച്ചു. ലൈബ്രറിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ലഭ്യമാവുമെന്ന് ഖത്തര്‍ നാഷനല്‍ ലൈബ്രറി വെബ്‌സൈറ്റ് അറിയിച്ചു.
ഇ-ബുക്കുകള്‍, ജേണലുകള്‍, മാഗസിനുകള്‍, പത്രങ്ങള്‍ എന്നിവ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ വായിക്കാവുന്നതാണ്. നേരത്തേ എടുത്ത പുസ്തകങ്ങള്‍ സ്വമേധയാ തന്നെ റിന്യൂ ചെയ്യപ്പെടും. ഈ കാലയളവില്‍ പിഴ ഈടാക്കില്ലെന്ന് ക്യുഎന്‍എല്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ലൈബ്രറിക്ക് പുറത്തുള്ള ഡ്രൈവ് ത്രൂ ബുക്ക് ഡ്രോപ്പ് വഴിയും ലൈബ്രറിയുടെ പ്രധാന ഗേറ്റിന് അകത്തുള്ള റിട്ടേണ്‍ ബിന്നുകള്‍ വഴിയും പുസ്തകം മടക്കിനല്‍കാവുന്നതാണ്.
Comments are closed.