കെ ആര്‍ മീരയുടെ നോവല്‍ ‘ഖബര്‍’ ; ഇംഗ്ലീഷ് പരിഭാഷ ജനുവരിയില്‍
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.ആര്‍ മീരയുടെ നോവല്‍ ‘ഖബറിന്റെ’ ഇംഗ്ലീഷ് പരിഭാഷ ജനുവരിയില്‍ പുറത്തിറങ്ങും. എഴുത്തുകാരിയും എഡിറ്ററുമായ നിഷ സൂസനാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പ്രമുഖ പ്രസാധകരായ വെസ്റ്റ്‌ലാന്‍ഡാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സൈനുള്‍ ആബിദ് ഡിസൈന്‍ ചെയ്ത പുസ്തകത്തിന്റെ കവര്‍ച്ചിത്രം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു.
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്‍കുന്ന നോവലാണ് ‘ഖബര്‍’.
ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും അസാധാരണ ബന്ധത്തിൻ്റെ കഥ പറയുമ്പോഴും ഇന്ത്യൻ രാഷട്രീയത്തിൻ്റെ വർത്തമാനാവസ്ഥകളെ അതുമായി ബന്ധിപ്പിച്ചു കൊണ്ട് നാം കടന്നു പോകുന്ന ഭീതിദമായ അനുഭവങ്ങളിലേക്ക് ഫിക്ഷനിലൂടെ തിരിച്ചു നടത്തുകയാണ് ഖബർ എന്ന നോവൽ . ആന്തരികവും ബാഹ്യവുമായ കലാപങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ പ്രത്യാശകളെയും ഈ നോവൽ സംവഹിക്കുന്നുണ്ട്.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
Comments are closed.