അടുത്തിടെ കണ്ട ഏറ്റവും മികച്ച കവർ ഡിസൈൻ; ഖബറിന്റെ കവര്‍ച്ചിത്രത്തിന് ആരാധകരേറെ!
കെ ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ഖബറിന്റെ കവര്‍ച്ചിത്രത്തിന്
മികച്ച പ്രതികരണം. സൈനുല്‍ ആബിദ് ഡിസൈന്‍ ചെയ്ത നോവലിന്റെ കവര്‍ച്ചിത്രം
ഇതോടകം പുസ്തകപ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. പുസ്തകത്തിന്റെ കവര്‍ച്ചിത്രത്തിന്റെ സൃഷ്ടാവിനെ തിരഞ്ഞുകൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പുസ്തകത്തിന്റെ കവര്‍ച്ചിത്രത്തെക്കുറിച്ച് ബിജോയ് ആര്‍ എന്ന വായനക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്
”അടുത്തിടെ കണ്ട ഏറ്റവും മികച്ച
കവർ ഡിസൈൻ ,
കെ ആർ മീരയുടെ ഖബർ ,
ആ ടൈറ്റിലെഴുത്ത് ഞെട്ടിച്ച് കളഞ്ഞു ,
ആരാണ് ആർട്ടിസ്റ് എന്നറിയില്ല 💕
എഡിറ്റ് – ഇത് ഡിസൈൻ ചെയ്ത
സൈനുൾ ആബിദ് എന്ന ഭീകരനെ പറ്റി ,
താഴെ സുഹൃത്തുക്കളിൽ നിന്നും അറിയാൻ കഴിഞ്ഞു 💕”
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്‍കുന്ന
നോവലാണ് ‘ഖബര്‍’. ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും അസാധാരണ ബന്ധത്തിൻ്റെ കഥ പറയുമ്പോഴും ഇന്ത്യൻ രാഷട്രീയത്തിൻ്റെ വർത്തമാനാവസ്ഥകളെ അതുമായി ബന്ധിപ്പിച്ചു കൊണ്ട് നാം കടന്നു പോകുന്ന ഭീതിദമായ അനുഭവങ്ങളിലേക്ക് ഫിക് ഷനിലൂടെ തിരിച്ചു നടത്തുകയാണ് ഖബർ എന്ന നോവൽ . ആന്തരികവും ബാഹ്യവുമായ കലാപങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ പ്രത്യാശകളെയും ഈ നോവൽ സംവഹിക്കുന്നുണ്ട്.
പുസ്തകം ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക
കെ ആര്‍ മീരയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
Comments are closed.