‘പുഴറോഡ്’; സുകുമാരന്‍ ചാലിഗദ്ദ എഴുതിയ കവിത
നവംബർ ലക്കം പച്ചക്കുതിരയില്‍
പകലിനെ തുറന്നു വിടുന്ന
സൂര്യന്റെ പൂമ്പാറ്റകള്‍
പാതിരാവിന്റെ ചിറകഴിച്ച്
കാടും മലയും പുഴയും കവച്ച് കടന്നപ്പോള്‍
വെയിലുകളുടെ രണ്ടു വേഷങ്ങള്‍ തട്ടി
എന്റെ കണ്ണുകളിലെ കറുത്ത മഞ്ചാടിയില്‍
പച്ചച്ചിറകുകള്‍ മുളപ്പിച്ചിരുന്നു
പുഴറോഡിന്റെ ഇരുവശങ്ങളിലായുള്ള
അതിര്‍വേലിയില്‍ പറ്റിയ ഒരു ഓന്ത്
മഴവില്ലിനെ പഠിക്കുമ്പോള്‍
അരൊക്കെയോ നടന്നുപോയ
പുഴറോഡില്‍ അവളിടുന്ന ചെരുപ്പിന്റെ
അടയാളം നോക്കുകയായിരുന്നു.
പൂര്‍ണ്ണരൂപം നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.