വലിയ ഒരു പുറ്റ്, സാധാരണജീവിതത്തില്‍ തങ്ങള്‍ മറച്ചുപിടിക്കുന്ന ആഗ്രഹങ്ങളെ തുറന്നുവിടാനുള്ള സ്വാതന്ത്ര്യം അതിഥികള്‍ക്കു നല്‍കുന്ന അനേകം അറകളുള്ള ഒരു മനുഷ്യപ്പുറ്റ്…! ഇപ്പോൾ ഡൗൺലോഡ് ചെയ്യാം 50 ശതമാനം വിലക്കുറവിൽ !
ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം വിനോയ് തോമസ് രചിച്ച പുതിയ നോവൽ പുറ്റിന്റെ ഇ-ബുക്ക് ഇപ്പോൾ 50 ശതമാനം വിലക്കുറവിൽ ഡൗൺലോഡ് ചെയ്യാം. മലബാറിന്റെ കുടിയേറ്റചരിത്രം വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍, ഇതുവരെ ആരും പറയാത്ത രീതിയില്‍ അവതരിപ്പിക്കുകയാണ് വിനോയ് തോമസ് പുതിയ നോവലിലൂടെ. കുടുംബ- സാമൂഹ്യ ജീവിതത്തിന്റെ സങ്കീര്‍ണ്ണ സമസ്യകളെ ഇഴകീറി വിശകലനം ചെയ്യുന്ന കൃതിയില്‍ മനുഷ്യര്‍ ഒരുമിച്ച് സഹവസിക്കുന്ന ഒരു പുറ്റാണ് ഇതിവൃത്തമാകുന്നത്. പെരുമ്പാടിയെന്ന സാങ്കല്പികദേശത്തെ ആയിരക്കണക്കിന് കഥാപാത്രങ്ങള്‍ നോവലില്‍ കടന്നുവരുന്നു.
കുറേ ജീവിതക്കളികള്‍ പുറ്റിനുള്ളിലുണ്ട്. മുഖ്യമായിട്ട് കുടുംബജീവിതം. അതില്‍നിന്ന് കയറുന്ന സാമൂഹ്യജീവിതവും വ്യക്തിജീവിതവുമൊക്കെയായിട്ട് ആ കളികളങ്ങനെ നീണ്ടുനീണ്ടു പോവുകയാണല്ലോ. ഇത്രയുംകാലത്തെ ജീവിതത്തിനിടയ്ക്ക് ഇതെന്താന്നപ്പാ ഇങ്ങനെ എന്ന അമ്പരപ്പോടെ കണ്ടുനിന്ന കളികള്‍ ഇരുപത്തിയേഴ് അധ്യായങ്ങളിലൂടെ ഒരുമാതിരിയൊക്കെ പറയാന്‍പറ്റുമോയെന്ന് നോക്കുകയാണു ചെയ്തത്- പുറ്റിനു എഴുതിയ ആമുഖത്തിൽ വിനോയ് തോമസ് പറഞ്ഞത്.
‘പുറ്റ് ‘നോവൽ 50 ശതമാനം വിലക്കുറവിൽ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.