യു. കെ കുമാരന് 2024 ലെ പുതൂർ പുരസ്‌കാരം
2024ലെ പത്താമത് പുതൂർ പുരസ്‌ക്കാരത്തിന് യു.കെ കുമാരൻ അർഹനായി. 11.111 രൂപയും ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ് രൂപകല്‌പന ചെയ്ത വെങ്കല ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്ന പുതൂർ പുരസ്‌കാരം 2025 ഏപ്രിൽ 2 ബുധനാഴ്‌ച വൈകീട്ട് 4.30ന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന യോഗത്തിൽ വെച്ച് മാതൃഭൂമി, മാനേജിങ് ഡയറക്റ്റർ എം.വി. ശ്രേയാംസ് കുമാർ സമർപ്പിക്കുന്നു.
ഡോ. എം. ലീലാവതി ചെയർമാനും, ഡോ. സാബു കോട്ടുക്കൽ, ഡോ. പി. രശ്മി എന്നിവർ അടങ്ങിയ അവാർഡ് കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. ആധുനിക ജീവിതത്തിൻ്റെ സ്നേഹശൂന്യമായ ഇടങ്ങളെ തൊട്ടുകാണിക്കുകയും നീറുന്ന നെരിപ്പോടുപോലെ അതനുഭവിപ്പിക്കുകയും ചെയ്യുന്ന സർഗ്ഗധനനായ എഴുത്തുകാരനാണ് യു.കെ. കുമാരനെന്ന് കമ്മിറ്റി വിലയിരുത്തി.
യു. കെ. കുമാരൻ എഴുതിയ പുസ്തകങ്ങൾ വാങ്ങിക്കുവാനായി ക്ലിക്ക് ചെയ്യൂ…
Comments are closed.