DCBOOKS
Malayalam News Literature Website

‘പുതിയ ടീച്ചറും പുതിയ കുട്ടിയും’;  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിത്തിന്റെ തത്വവും പ്രയോഗവും സത്യസന്ധമായി വിശകലനം ചെയ്യുന്ന പുസ്തകം: സി. രവീന്ദ്രനാഥ്

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിത്തിന്റെ തത്വവും പ്രയോഗവും സത്യസന്ധമായി വിശകലനം ചെയ്യുന്ന പുസ്തകമാണ് എ.കെ അബ്ദുല്‍ ഹക്കീമിന്റെ‘പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന് മന്ത്രി സി. രവീന്ദ്രനാഥ്. പ്രമുഖ സാഹിത്യകാരന്‍ കാക്കനാടന്റെ പേരില്‍ മലയാള സാംസ്‌കാരിക വേദി നല്‍കുന്ന കാക്കനാടന്‍ പുരസ്‌കാരത്തിന് അര്‍ഹമായ കൃതികൂടിയാണ് പുതിയ ടീച്ചറും പുതിയ കുട്ടിയും’.

എ.കെ അബ്ദുല്‍ ഹക്കീമിന്റെ പുതിയ ടീച്ചറും പുതിയ കുട്ടിയുംഎന്ന പുസ്തകത്തെക്കുറിച്ച് കേരള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പങ്കുവെച്ച കുറിപ്പ് വായിക്കാം

Text

പുതിയ ടീച്ചറും പുതിയ കുട്ടിയും എന്നാണ് ഹക്കീം മാഷുടെ പുസ്തകത്തിൻ്റെ പേര്. അതോടൊപ്പം ഒരു സബ്ടൈറ്റിൽ കൂടിയുണ്ട് ഈ പുസ്തകത്തിന്. പൊതു വിദ്യാഭ്യാസത്തിന് പുതിയ മാനിഫെസ്റ്റോ എന്നാണത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ തത്വവും പ്രയോഗവും സത്യസന്ധമായി വിശകലനം ചെയ്യുന്ന പുസ്തകം എന്ന നിലയ്ക്ക് ഇത് വളരെ കൃത്യമാവുന്നു.
ഭാവി കേരളത്തിൻ്റെ നിലനിൽപ്പിനായി കേരളം ഏറ്റെടുക്കേണ്ട അടിയന്തിര രാഷ്ട്രീയ പ്രശ്നമായി പൊതുവിദ്യാഭ്യാസത്തെ പുസ്തകം തിരിച്ചറിയുന്നുണ്ട്. അതോടൊപ്പം വിദ്യാഭ്യാസത്തിൻ്റെ ജനാധിപത്യവൽക്കരണത്തിലും കുട്ടികളുടെ അവകാശങ്ങളിലുമെല്ലാമാണ് പുസതകത്തിൻ്റെ ഊന്നൽ. ഈ വർഷത്തെ കാക്കനാടൻ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഡോ.എ.കെ.അബ്ദുൽ ഹക്കീമിന് അഭിനന്ദനങ്ങൾ.

Comments are closed.