‘പുഷ്പക വിമാനം’: പെണ്ണെഴുത്തിന്റെ മാറിയ കാലത്തെ കഥകൾ
ജിസ ജോസിന്റെ ‘പുഷ്പക വിമാനം’ എന്ന എറ്റവും പുതിയ കഥാസമാഹാരത്തിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം
ഡി സി ബുക്സ്ബുക്സ് പ്രസിദ്ധീകരിച്ച ജിസ ജോസിന്റെ എറ്റവും പുതിയ കഥാസമാഹാരമാണ് ‘പുഷ്പക വിമാനം’.ചിന്തിപ്പിക്കുന്ന കഥകളിലൂടെ വായനക്കാരെ പിടിച്ചിരുത്തി ഒറ്റയിരുപ്പിൽ വായിച്ചാസ്വദിപ്പിക്കുന്നു.
മനുഷ്യബന്ധങ്ങളുടെ നാനാ വൈവിധ്യങ്ങളെ വൈഭവത്തോടെ കണ്ടെടുക്കാനും ചിത്രീകരിക്കാനും കഴിയുന്ന പത്തുകഥകളുടെ സമാഹാരം പറഞ്ഞ് വയ്ക്കുന്നത് സമകാലിക സ്ത്രീ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ്.
ജീവിതത്തിൽ ഓരം പറ്റി കടന്നു പോകുന്ന ജീവിതങ്ങളുടെ വേദനകളും നിസഹായതയുമാണ് ജിസയുടെ കഥകൾ.
പെൺ മനസ്സിന്റെ വിഹ്വലതകളും, ആധികളും നിറഞ്ഞ രചനകളിലെ സമാഹാരത്തിന്റെ ടൈറ്റില് തന്നെ കഥയായ ‘പുഷ്പക വിമാനം ‘ ആണ് ആദ്യ കഥ.
89- ലായിരുന്നു ഞങ്ങൾ പുഷ്‌കവിമാനംന്നുള്ള സിനിമ കണ്ടത് ഒരു ഞായറാഴ്‌ചയുടെ ഉച്ചയ്ക്ക് ദൂരദർശനില് പ്രാദേശിക സിനിമ കാണിക്കുന്ന സമയം ആയിരുന്നു അത്. കഥ തുടങ്ങുമ്പോൾ ഉള്ള എഴുത്തു വയനക്കാരെ ബാല്യകാല ടീവി കാണലിന്റെ ഓർമ്മകളിലേക്ക് കൊണ്ടുപോയി ഹൃദയ സ്പർശിയായ എഴുത്ത് കൊണ്ട് മനസ്സിനെ നൊമ്പരപ്പെടുത്തും. കൈയിൽ സോപ്പുപതയെടുത്തു വെയിത്തെക്കു ഊതി പറത്തുമ്പോഴുണ്ടാകുന്ന, ഉള്ളിൽ മഴവില്ല് മയങ്ങി കിടക്കുന്ന കുമിളകൾ പോലത്തെ കഥയിലെ സ്വപ്നങ്ങൾ വയനക്കാരെ സന്തോഷിപ്പിക്കുമ്പോൾ ഈ കഥ അവസാനിക്കുന്നില്ല. തീരാത്ത ഒരു സിനിമ പോലെ നീണ്ടു പോകുന്നു. ആഖ്യാതാവായ ഞാൻ എന്ന പെൺകുട്ടിയിലൂടെ ചിത്ര എന്ന കഥാപാത്രത്തിന്റെ ജീവിതം പറഞ്ഞ് വായനക്കാരെ നിശബ്ദരാക്കും.
ചിതറിയ ജീവിതങ്ങളേയും പ്രാന്തവത്കൃത സമൂഹത്തെയും കഥയുടെ ശില്പ സൗധത്തിലേക്ക് കൂട്ടികൊണ്ട് വന്നിട്ട് പുരുഷന്റെ പൊയ്മുമഖങ്ങൾ തിരിച്ചറിയുന്നതോടൊപ്പം സ്വയം തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്ന കഥ ഹൃദയം പൊള്ളിക്കും.
ടി വി യിലെ അന്തിച്ചർച്ചയ്ക്ക് അങ്ങേരു വരുമ്പോഴൊക്കെ ചാച്ചനതു മുഴുവനും ശ്രദ്ധിച്ചു കേട്ടിരിക്കും. ചാച്ചനല്ല , അപ്പാപ്പനാണ്. അപ്പൻ വിളിക്കുന്നതു കേട്ടാണ് ഞങ്ങളും അങ്ങനെ വിളിച്ചു ശീലിച്ചത്. അങ്ങേരു വല്ലപ്പോഴുമേ ടിവീലു വരാറുള്ളൂ. . വന്നാലും ഒത്തിരിയൊന്നും മിണ്ടാനും പറ്റാറില്ല. പതിഞ്ഞ ഒച്ചേല് എന്തേലും പറഞ്ഞു തുടങ്ങുമ്പോൾത്തന്നെ എന്ന് തുടങ്ങുന്ന കഥയാണ് ‘ക്രിമിനോളജിസ്റ്റ്.’ വായനക്കാർ ഒരിക്കലും മറക്കാത്ത കഥാപത്രങ്ങളിലൂടെ സണ്ണിക്കുട്ടനും.എന്തൊരു കിടിലൻ ത്രില്ലർ കഥ എന്ന് പറയാതെ പറഞ്ഞ് പോകും.
കഥാ സമാഹാരത്തിന്റെ 97-ാം പേജിൽ നല്ല എരിവുള്ള ചെമ്മീൻ റോസ്റ്റിന്റെ മണമടിക്കുന്നു. പദ്മയും, സേബയും, ജ്യോതിയുടെയും മനോഹരമായൊരു സൺഡേയുടെ വിശേഷങ്ങൾ അറിയാൻ ജിസ ജോസിന്റെ കഥ ജീവന്റെ വൃക്ഷം വായിക്കൂ. നിങ്ങൾ പനങ്കുറുക്ക് കഴിച്ചിട്ടുണ്ടോ? എന്ന ചേദ്യം ശേബയെ കൊണ്ട് എഴുത്തുകാരി ചോദിപ്പിക്കന്നു. മയോം മറിമായോം ഇല്ലാത്ത പനങ്കള്ളിന്റെ ലഹരിയിലൂടെയും, പനമ്പൊടിയിലൂടെയാണ് വായനക്കാരെ ചേർത്ത് നിർത്തി കഥ വളരുന്നത്. ശേബയുടെ ജീവിതം ജിസ നൊമ്പരമൊതുക്കി ഒട്ടും വളച്ചുകെട്ടില്ലാതെ പറയുമ്പോൾ വായനക്കാരുടെ കണ്ണു നനയിപ്പിക്കും. ബൈബിളിനെ ചേർത്ത് നിർത്തി എഴുതിയിരിയ്ക്കുന്ന കഥ ഹൃദയ സ്പർഷിയിയാണ് എഴുതിയിരിക്കുന്നത്.
ദിനവ്യത്താന്തം, അതിഹസിതം, തീർത്ഥശ്രാന്തം, ഭൂഗർഭങ്ങളിലും ഇല്ലാത്തത്, ശവക്കോട്ടയിലെ പൂക്കൾ മോഷ്ടിക്കുന്നവൾ, അവളുടെ പാദങ്ങൾ മരണത്തിലേക്ക് ഇറങ്ങിപ്പോകുന്നു. ഉള്ളു നീറുന്ന അനുഭവങ്ങളിൽങ്ങളിൽ നിന്ന് പിറവിയെടുക്കുന്ന കഥകൾ ആണ്. സ്ത്രീമനസ്സിന്റെ സങ്കീർണ്ണതകളിലൂടെ മാറുന്ന കാലത്തിന്റെ അനുഭവ യഥാർത്ഥ്യങ്ങൾ വരച്ച് കാണിക്കുന്ന കഥകൾ പെണ്ണെഴുത്തിന്റെ മാറിയ കാലത്തെ രേഖപ്പെടുത്തുന്നു.
അഭിനന്ദനങ്ങൾ ജിസ ജോസ്.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.