‘പുരാണിക് എന്‍സൈക്ലോപീഡിയ’ മലയാള ഭാഷയ്ക്കു ലഭിച്ച വരദാനം
ആഗസ്റ്റ് 27- വെട്ടം മാണി ജന്മദിനം
അദ്ധ്യാപകനും പുരാണഗവേഷകനുമായ വെട്ടം മാണിയുടെ കഠിനാദ്ധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഭാഷയ്ക്കു ലഭിച്ച വരദാനമാണ് ‘പുരാണിക് എന്‍സൈക്ലോപീഡിയ’. രണ്ട് വാല്യങ്ങളിലായി 2336 പേജുകളില്‍ തയ്യാറാക്കിയ വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ ഡി സി ബുക്‌സ് ഓണ്‍
ഭാരതീയഭാഷകളിലെന്നല്ല ലോകഭാഷകളില്‍ത്തന്നെ ഈ പുരാണവിജ്ഞാനകോശത്തിനു സമാനമായി മറ്റൊരു കൃതിയില്ല. ഋഗ്വേദാദികളായ ചതുര്‍വേദങ്ങള്‍, മനു, അത്രി, വിഷ്ണു, ഹാരീതന്‍, യാജ്ഞവല്ക്യന്‍ തുടങ്ങിയവരുടെ സ്മൃതിസഞ്ചയങ്ങള്‍, ബ്രാഹ്മം, പാദ്മം, മാര്‍ക്കണ്ഡേയം തുടങ്ങിയ പതിനെട്ടു പുരാണങ്ങള്‍, സനല്‍കുമാരം, നാരദീയം, നാരസിംഹം തുടങ്ങിയ പതിനെട്ട് ഉപപുരാണങ്ങള്‍, ഇതിഹാസകാവ്യങ്ങളായ രാമായണം, ഭാരതം തുടങ്ങി ഭാരതസംസ്‌കാരത്തിന്റെ നെടുംതൂണുകളായി പരിലസിക്കുന്ന ഋഷിപ്രോക്തവും സനാതനവുമായ ഗ്രന്ഥങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെടുത്തിയെടുത്തതാണ് ‘പുരാണിക് എന്‍സൈക്ലോപീഡിയ’.
വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.