പുന്നപ്ര വയലാറും കേരളചരിത്രവും
പുന്നപ്ര വയലാര്‍ കേരളചരിത്രത്തിലെ ഒരു ഐതിഹാസിക സമരമാണ്. ഇത് സംബന്ധിച്ച് പല വസ്തുതകളും സിദ്ധാന്തങ്ങളും പലരും പലപ്പോഴായി പല കാഴ്ചപ്പാടുകളില്‍ക്കൂടി അവതരിപ്പിച്ചിട്ടുണ്ട്.
പുന്നപ്ര വയലാര്‍ സമരത്തോടനുബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള ചില പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിലാണ് ഞാന്‍ ശ്രദ്ധ ചെലുത്തിയിട്ടുള്ളത്. ഈ സമരത്തിന്റെ രാഷ്ട്രീയസാമൂ
ഹിക സാമ്പത്തിക പശ്ചാത്തലമെന്തായിരുന്നു? പുന്നപ്ര വയലാറിലെ ദുരന്തനാടകം ഒഴിവാക്കാമായിരുന്നോ? കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വവും അണികളും ഈ സമരത്തില്‍ വഹിച്ച പങ്കെന്ത്? സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ സര്‍ സി. പി. ക്ക് തെറ്റു പറ്റിയോ? ഈ സമരത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ മഹാരാജാവിന് ഒരു പങ്കുമില്ലേ? പുന്നപ്ര വയലാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി
രുന്നോ? ഈ സമരവും ‘സ്വതന്ത്രതിരുവിതാംകൂര്‍’ വാദവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇന്ത്യയുടെ ശിഥിലീകരണത്തിനു തടസ്സം സൃഷ്ടിച്ച് തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയ
നില്‍ ചേര്‍ക്കാനുള്ള വഴിയൊരുക്കിയത് ഈ സമരമാണോ? വിവാദപരമായ’അമേരിക്കന്‍ മോഡല്‍’ ഭരണഘടന പ്രജായത്ത ഭരണ സമ്പ്രദായത്തിന്റെ നിഷേധമായിരുന്നോ? പുന്നപ്ര വയലാര്‍ സമരം കേരളചരിത്രത്തില്‍ എത്രത്തോളം സ്വാധീനത ചെലുത്തി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കാണാനാണ് ഈ കൃതിയില്‍ ശ്രമിച്ചിട്ടുള്ളത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.