പുല്‍മേട്ടിലെ ചിതല്‍പ്പുറ്റുകള്‍
മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരജേതാവ് ചിന്നു അച്ചബെയുടെ പ്രശസ്തമായ നോവലാണ് ‘Anthills of Savannah’. ഈ കൃതിയുടെ മലയാള പരിഭാഷയാണ് പുല്‍മേട്ടിലെ ചിതല്‍പ്പുറ്റുകള്‍. പ്രിയ ജോസ് കെ യാണ് വിവര്‍ത്തക.
ചിന്നു അച്ചബെയുടെ ജന്മനാടായ നൈജീരിയയോട് സാമ്യമുള്ള കങ്കണ്‍ എന്ന ഭാവനാസൃഷ്ടിയായ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 20-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അരങ്ങേറിയ പട്ടാള ഭരണകാലമാണ് ഈ നോവലിന്റെ പശ്ചാത്തലം. കോളനിവാഴ്ചയിലൂടെയും തുടര്‍സംഭവങ്ങളിലൂടെയും കടന്നുവന്ന ആധുനിക ആഫ്രിക്കയുടെ യാത്രയെ പശ്ചാത്തലമാക്കുന്ന ശൈലി മുന്‍നോവലുകളിലെപ്പോലെതന്ന അച്ചബെ പുല്‍മേട്ടിലെ ചിതല്‍പ്പുറ്റുകളിലും തുടരുന്നു.
1987 ല്‍ പ്രസിദ്ധീകൃതമായപ്പോള്‍ത്തന്നെ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘പുല്‍മേട്ടിലെ ചിതല്‍പ്പുറ്റുകള്‍’ അച്ചബെയുടെ അഞ്ചാമത്തെ നോവലാണ്. അദ്ദേഹത്തിന്റെ നാലാമത്തെ നോവലായ A Man of the people അവസാനിക്കുന്നിടത്തുനിന്നുമാണ് ‘പുല്‍മേട്ടിലെ ചിതല്‍പ്പുറ്റുകള്‍’ ആരംഭിക്കുന്നത്.
പുല്‍മേട്ടിലെ ചിതല്‍പ്പുറ്റുകള്‍ ഭാഗീകമായി ഒരു രാഷ്ടരീയനോവലാണെങ്കിലും ഇകെമിന്റെ സൂര്യസ്‌തോത്രമെന്ന കാവ്യാത്മകമായ കഥയിലൂടെയും ഇഡെമിലിയുടെ സൃഷ്ടിയെക്കുറിച്ചുള്ള ഐത്യഹ്യത്തിലൂടെയും അതിശക്തമായി പുരാണകഥയെന്ന നിലയിലുള്ള സ്വാധീനവും ചെലുത്തുന്നുണ്ട്. മറ്റൊന്ന് സ്ത്രീകളുടെ പങ്കെന്ന ഒരു പ്രമേയമാണ്. അച്ചബെയുടെ എല്ലാ നോവലിലെപ്പോലെയും ഉള്ള ശക്തമായ സ്ത്രീസാന്നിദ്ധ്യമാണ് ‘പുല്‍മേട്ടിലെ ചിതല്‍പ്പുറ്റുക’ളിലുമുള്ളത്. തലക്കെട്ടിലെ, കഴിഞ്ഞവര്‍ഷത്തെകാട്ടുതീയേക്കുറിച്ച് സാവന്നയിലെ പുതിയ പുല്‍നാമ്പുകളോട് പറയാന്‍ ബാക്കിയാവുന്ന ചിതല്‍പുറ്റുകളെപ്പോലെ ചിതല്‍പ്പുറ്റില്‍ അന്തിരക്ഷ പ്രദാനം ചെയ്യുന്നത് കഥപറച്ചിലിന്റെ ചാതുര്യമാണ്.
നൈജീര്യന്‍ ജീവിതം സമഗ്രശോഭയോടെ വരച്ചുകാണിക്കുന്ന അച്ചബെയുടെ കൃതികള്‍ ഇഗ്‌ബോ വാമൊഴിയുടെയും ഗോത്രസംസ്‌കാരത്തനിമയുടെയും സാന്നിദ്ധ്യംകൊണ്ട് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.
Comments are closed.