DCBOOKS
Malayalam News Literature Website

പുളിമാന പരമേശ്വരൻ പിള്ളയുടെ ഓര്‍മകള്‍ക്ക് 75 വയസ്സ്

സാഹിത്യകാരനും നാടകകൃത്തും അഭിനേതാവുമായിരുന്ന പുളിമാന പരമേശ്വരൻ പിള്ളയുടെ ഓര്‍മകള്‍ക്ക് ഇന്ന് 75 വയസ്സ് പൂര്‍ത്തിയായി. കൊല്ലം ജില്ലയിലെ ചവറ പുളിമാന വീട്ടില്‍ കൊറ്റാടിയില്‍ ശങ്കരപ്പിള്ളയുടെയും കുഞ്ഞിപ്പിള്ള അമ്മയുടെയും മകനായി 1915ല്‍ ജനിച്ച പരമേശ്വരന്‍ പിള്ള 1948 ഫെബ്രുവരി 22ന് 33–ാമത്തെ വയസ്സില്‍ ക്ഷയരോഗബാധിതനായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

പുരോഗമന സാഹിത്യം മലയാളത്തില്‍ സജീവമാകാന്‍ തുടങ്ങിയ കാലത്താണ് പുളിമാന കഥകളെഴുതിത്തുടങ്ങിയത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം നാടകരംഗത്ത് സജീവമായ സാന്നിദ്ധ്യമായിരുന്നു. നാടകകൃത്ത്, അഭിനേതാവ്, ഗായകന്‍, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തി നേടി. മലയാളത്തിലെ ആദ്യത്തെ എക്‌സ്പ്രഷനിസ്റ്റ് നാടകം എന്നറിയപ്പെടുന്ന ‘സമത്വവാദി’ രചിച്ചു.
1944ല്‍ പുറത്തുവന്ന ‘സമത്വവാദി’ എന്ന നാടകം ഏറെ പ്രശസ്തമാണ്.

ചങ്ങുമ്പുഴ കൃഷ്‌ണപിള്ള, ഇടപ്പള്ളി രാഘവന്‍പിള്ള, തകഴി ശിവശങ്കരപിള്ള, പൊന്‍കുന്നം വര്‍ക്കി, പി കേശവദേവ്‌, ലളിതാംബിക അന്തര്‍ജ്ജനം, ടി എന്‍ ഗോപിനാഥന്‍ നായര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍ നാഗവള്ളി ആര്‍എസ്‌ കുറുപ്പ്‌, പ്രൊഫ എസ്‌ ഗുപ്‌തന്‍നായര്‍ എന്നിവരുടെ സമകാലികനും സുഹൃത്തുമായിരുന്നു.

Comments are closed.