DCBOOKS
Malayalam News Literature Website

ആൻ ഫ്രാങ്കിനെതിരെ പരാമര്‍ശം; എലിൻ ഹിൽഡർബ്രാൻഡിന്റെ ‘ഗോൾഡൻ ഗേളി’ നെതിരെ കടുത്ത പ്രതിഷേധം

ആൻ ഫ്രാങ്കിനെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് എലിൻ ഹിൽഡർബ്രാൻഡിന്റെ ‘ഗോൾഡൻ ഗേളി’ നെതിരെ കടുത്ത പ്രതിഷേധം. ജൂൺ ഒന്നിനാണ് നോവൽ പ്രസിദ്ധീകരിച്ചത്. നോവലിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിലാണു വിവാദ പരാമർശം. കഥാപാത്രങ്ങള്‍ക്കിടയിലെ “ഈ വേനൽ മുഴുവൻ ഞാനിവിടെ ഒളിച്ചു കഴിയണമെന്നാണോ നീ പറയുന്നത്, ആൻ ഫ്രാങ്കിനെ പോലെ?” എന്ന വാചകമാണ് വിവാദത്തിന് വഴിവെച്ചത്.

നോവലിസ്റ്റ് മാപ്പുപറയണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേരാണ് എത്തിയത്. ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണ് എഴുത്തുകാരി ചെയ്തതെന്നും തിരുത്തു വേണമെന്നും ആവശ്യങ്ങളുയർന്നു.

ആരോപണങ്ങൾക്കൊടുവിൽ ക്ഷമാപണവുമായി എഴുത്തുകാരി രംഗത്തെത്തി. പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പുകളിൽ നിന്ന് എത്രയും വേഗം വിവാദ പരാമർശം നീക്കം ചെയ്യുമെന്നും ഭാവിയിൽ അച്ചടിക്കുന്ന കോപ്പികളിൽ ആ വാചകങ്ങൾ ഉണ്ടാകില്ലെന്നും എലിൻ ഉറപ്പു നൽകിക്കഴിഞ്ഞു.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.