DCBOOKS
Malayalam News Literature Website

ഉദ്യോഗാർഥികൾ ആവേശപൂര്‍വ്വം എറ്റു വാങ്ങിയ പുസ്തകം

 

മത്സരപരീക്ഷകളിലെ ചോദ്യങ്ങളിൽ ഏറ്റവും കട്ടിയായത് ഗണിതം തന്നെയാണ് . പരീക്ഷകളിൽ ഉദ്യോഗാർഥികളെ വലയ്ക്കുന്നതും ഗണിതവിഭാഗത്തിലെ ചോദ്യങ്ങൾ തന്നെയാണ്. ഒരു സംഖ്യയുടെ 3 മടങ്ങ് സംഖ്യയേക്കാൾ 20 മടങ്ങ് കൂടുതലാണ് എങ്കിൽ സംഖ്യയെത്ര ?, 160 കിലോമീറ്ററിന് തുല്യമായത് , തുടങ്ങിയ ചോദ്യങ്ങൾ ഉദ്യോഗാർഥികളെ കണ്ണ് തള്ളിക്കും. മത്സരപരീക്ഷകളിലെ ഈ പ്രതിസന്ധി മറികടക്കാൻ ഡി സി ബുക്സിന്റെ പി എസ് സി പ്രായോഗിക ഗണിPSCതം ഒരുത്തമ സഹായിയാണ്.

പള്ളിയറ ശ്രീധരൻ തയ്യാറാക്കിയ പി എസ് സി പ്രായോഗിക ഗണിതം ലാസ്റ്റ് ഗ്രേഡ് , എൽ ഡി സി , ഡിഗ്രി നിലവാരങ്ങളിൽ കഴിഞ്ഞ 10 വർഷത്തിനുളിൽ പി എസ് സി നടത്തിയ പരീക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത 101 ചോദ്യപേപ്പറുകളിലെ ഗണിതവിഭാഗത്തിലെ ചോദ്യങ്ങൾ മാത്രം വിശകലനം ചെയ്ത് തയ്യാറാക്കിയതാണ്.

സര്‍ക്കാര്‍ ജോലി നേടുക എന്നത് ഏറ്റവും വലിയ ലക്ഷ്യമായി മാറുന്ന കാലമാണ് ഇത്. സ്റ്റഡി സെന്ററുകളും കറസ്‌പോണ്ടന്‍സ് പദ്ധതികളും കൂണുപോലെ തഴച്ചു വളരുകയാണ്. കനത്ത ഫീസുകള്‍ നല്‍കി മിനക്കെട്ടാലും ഉദ്യോഗത്തിലെത്താന്‍ കഴിയാതെ ആയിരക്കണക്കിനു ഉദ്യോഗാര്‍ത്ഥികള്‍ നിരാശരാകുന്നു. വിഷയങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കി പഠിക്കാനും അവ ഓര്‍മ്മയില്‍ നിര്‍ത്താന്‍ കഴിയാത്തതുമാണ് കാരണം.

ഡി സി ബുക്‌സിന്റെ ഐ റാങ്ക് ഇംപ്രിന്റില്‍ ഇറങ്ങുന്ന പുസ്തകങ്ങള്‍ മാറ്റങ്ങളെ മുന്നില്‍ക്കണ്ട് തയ്യാറാക്കിയിട്ടുള്ളവയാണ്. പള്ളിയറ ശ്രീധരൻ തയ്യാറാക്കിയ പി എസ് സി പ്രായോഗിക ഗണിതം എന്ന പുസ്തകം ഉദ്യോഗാർഥികൾ ആവേശപൂര്‍വ്വം എറ്റു വാങ്ങിയ പുസ്തകമാണ്. പുസ്തകം ഇപ്പോൾ രണ്ടാമത്തെ പതിപ്പിലേയ്ക്കു കടന്നിരിക്കുകയാണ്.

Comments are closed.