DCBOOKS
Malayalam News Literature Website

മത്സരപരീക്ഷകളെ ഫലപ്രദമായി നേരിടാന്‍ പി.എസ്.സി കോഡ് മാസ്റ്റര്‍

അനുഭവങ്ങളുടെയും അനുഭൂതികളുടെയും തുടര്‍ച്ച നിലനിര്‍ത്തുന്നത് നമ്മുടെ ഓര്‍മ്മശക്തിയാണ്. പഠനസമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നമ്മള്‍ പഠിച്ചതൊക്കെയും പരീക്ഷാമുറിയില്‍ മറന്നുപോയേക്കാം. എന്നാല്‍ ഇനി മുതല്‍ അത്തരം ആകുലതകള്‍ വേണ്ട. ഏറ്റവും പ്രയാസമേറിയ പരീക്ഷയെപ്പോലും എളുപ്പത്തില്‍ മറികടക്കുവാനും വിജയം കൈയെത്തിപ്പിടിക്കാനും പി.എസ്.സി കോഡ് മാസ്റ്റര്‍ പരമ്പരയിലെ പുസ്തകങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. മത്സരപരീക്ഷകളെ അഭിമുഖീകരിക്കുന്നവരുടെ കഠിനപ്രയത്‌നങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പി.എസ്.സി കോഡ് മാസ്റ്റര്‍ പരമ്പരയിലെ മൂന്നു പുസ്തകങ്ങളും ഇപ്പോള്‍ വന്‍വിലക്കുറവില്‍ ഒരുമിച്ച് വായനക്കാര്‍ക്ക് ലഭ്യമാണ്.

മത്സര പരീക്ഷയെഴുതുന്നവരെ വിജയത്തിലേക്ക് പൂര്‍ണ്ണ സജ്ജരാക്കുക എന്നതാണ് ഈ പുസ്തകത്തിന് പിന്നിലെ ഉദ്യമം. ചില കുറുക്കുവഴികള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാലതെല്ലാം കോര്‍ത്തിണക്കി പുസ്തകരൂപത്തില്‍ അവതരിപ്പിക്കുകയാണ് കോഡ് മാസ്റ്റര്‍ പരമ്പരയിലെ ഈ മൂന്നു പുസ്തകങ്ങളിലൂടെ.
കോഡു പുസ്തകത്തിന്റെ സമഗ്രമായ പഠനത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നുറപ്പാണ്. അത്ര ലളിതമായും സൂക്ഷ്മമായിട്ടുമാണ് ഈ കൃതികളിലെ അധ്യായങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. എസ്.സുനില്‍ ജോണാണ് ഈകൃതി തയ്യാറാക്കിയിരിക്കുന്നത്.

ശാസ്ത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, കേരള ചരിത്രം, കേരള സംസ്‌കാരം, മലയാളഭാഷ, ഭൂമിശാസ്ത്രം, ചലച്ചിത്രം, കായികം, ഗണിതം തുടങ്ങിയ എല്ലാ മേഖലകളില്‍നിന്നും പി.എസ്.സി സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി അവ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന രീതിയില്‍ കോര്‍ത്തിണക്കിയാണ് കോഡ് മാസ്റ്റര്‍ പരമ്പരയിലെ ഈ മൂന്നു പുസ്തകങ്ങളും തയ്യാറാക്കിയിരിക്കുന്നത്.

പി.എസ്.സി കോഡ് മാസ്റ്റര്‍ ബിഗ് ബണ്ടില്‍ ഓഫറിലൂടെ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 

Comments are closed.