മത്സരപ്പരീക്ഷകളില്‍ ഉയർന്ന റാങ്കുകൾ അനായാസം നേടാൻ ഈ പുസ്തകങ്ങള്‍ നിങ്ങളെ സഹായിക്കും!
അനുഭവങ്ങളുടെയും അനുഭൂതികളുടെയും തുടര്‍ച്ച നിലനിര്‍ത്തുന്നത് നമ്മുടെ ഓര്‍മ്മശക്തിയാണ്. പഠനസമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നമ്മള്‍ പഠിച്ചതൊക്കെയും പരീക്ഷാമുറിയില്‍ മറന്നുപോയേക്കാം. എന്നാല്‍ ഇനി മുതല്‍ അത്തരം ആകുലതകള്‍ വേണ്ട. ഏറ്റവും പ്രയാസമേറിയ പരീക്ഷയെപ്പോലും എളുപ്പത്തില്‍ മറികടക്കുവാനും വിജയം കൈയെത്തിപ്പിടിക്കാനും പി.എസ്.സി കോഡ് മാസ്റ്റര്‍ പരമ്പരയിലെ പുസ്തകങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തമാക്കാം. മത്സരപരീക്ഷകളെ അഭിമുഖീകരിക്കുന്നവരുടെ കഠിനപ്രയത്‌നങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പി.എസ്.സി കോഡ് മാസ്റ്റര്‍ പരമ്പരയിലെ നാല് പുസ്തകങ്ങളും KAS സൂപ്പർ മെമ്മറി ടിപ്സ് എന്ന പുസ്തകവും ഇപ്പോള് വിപണിയില്. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും നിങ്ങളുടെ കോപ്പികള്‍ ഉറപ്പാക്കാവുന്നതാണ്.
ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള പിഎസ്‌സി പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടാൻ സഹായിക്കുന്ന മികച്ച പുസ്തകങ്ങളാണ് KAS സൂപ്പർ മെമ്മറി ടിപ്സ്, P S C CODE MASTER സീരിസുകളിലെ നാല് പുസ്തകങ്ങൾ. പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ മെമ്മറി ടിപ്സുകളിലൂടെ പി എസ് സി കോഡ് മാസ്റ്റർ സീരിയലുകളിലെ നാല് പുസ്തകങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നു. പി എസ് സി കോഡ് മാസ്റ്റർ 4 ൽ കറണ്ട് അഫേഴ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. പി എസ് സി ആവർത്തിക്കുന്ന ചോദ്യത്തരങ്ങൾ മെമ്മറി ടിപ്സ്കളിലൂടെ കോർത്തിണക്കിയ ഈ മികച്ച പുസ്തകങ്ങളുടെ പഠനം, ഉയർന്ന റാങ്കുകൾ അനായാസം നേടാൻ സഹായിക്കും.
മത്സര പരീക്ഷയെഴുതുന്നവരെ വിജയത്തിലേക്ക് പൂര്‍ണ്ണ സജ്ജരാക്കുക എന്നതാണ് ഈ പുസ്തകത്തിന് പിന്നിലെ ഉദ്യമം. ചില കുറുക്കുവഴികള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാലതെല്ലാം കോര്‍ത്തിണക്കി പുസ്തകരൂപത്തില്‍ അവതരിപ്പിക്കുകയാണ് കോഡ് മാസ്റ്റര്‍ പരമ്പരയിലെ ഈ പുസ്തകങ്ങളിലൂടെ. പുസ്തകത്തിന്റെ സമഗ്രമായ പഠനത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നുറപ്പാണ്. അത്ര ലളിതമായും സൂക്ഷ്മമായിട്ടുമാണ് ഈ കൃതികളിലെ അധ്യായങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. എസ്.സുനില്‍ ജോണാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്.
ശാസ്ത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, കേരള ചരിത്രം, കേരള സംസ്‌കാരം, മലയാളഭാഷ, ഭൂമിശാസ്ത്രം, ചലച്ചിത്രം, കായികം, ഗണിതം തുടങ്ങിയ എല്ലാ മേഖലകളില്‍നിന്നും പി.എസ്.സി സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി അവ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന രീതിയില്‍ കോര്‍ത്തിണക്കിയാണ് കോഡ് മാസ്റ്റര്‍ പരമ്പരയിലെ പുസ്തകങ്ങളും തയ്യാറാക്കിയിരിക്കുന്നത്.
പി എസ് സി കോഡ്മാസ്റ്റര്‍ പരമ്പരയിലെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
KAS സൂപ്പർ മെമ്മറി ടിപ്സ് എന്ന പുസ്തകത്തിനായി ക്ലിക്ക് ചെയ്യൂ
Comments are closed.