കോഡ് മാസ്റ്റര്‍ പരമ്പരയിലെ നാലാമത്തെ പുസ്തകം ‘PSC കോഡ് മാസ്റ്റര്‍-4’; ഇപ്പോള്‍ വിപണിയില്‍
ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ഉദ്യോഗസ്ഥരാക്കാന്‍ സഹായിച്ച സുനില്‍ ജോണ്‍ എസ് തയ്യാറാക്കിയ കോഡ് മാസ്റ്റര്‍ പരമ്പരയിലെ നാലാമത്തെ പുസ്തകം ‘PSC കോഡ് മാസ്റ്റര്‍-4’ പുറത്തിറങ്ങി. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ്‌റ്റോറുകളിലും പുസ്തകം ലഭ്യമാണ്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും പുസ്തകം ഓര്‍ഡര്‍ ചെയ്യാം.
പുതിയ സിലബസ് പ്രകാരം പി എസ് സി പരീക്ഷകള്‍ എളുപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന മെമ്മറി ട്രിക്‌സുകളടങ്ങിയ ഈ ഗ്രന്ഥം എസ് സി ആര്‍ ടി സിലബസ് കൂടി ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. എത്ര കഠിനമേറിയ പരീക്ഷയെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുന്ന പരീക്ഷാസഹായിയില്‍ 250-ഓളം വ്യത്യസ്ത തലക്കെട്ടുകളിലായി 5000-ത്തോളം ചോദ്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
- കറന്റ് അഫയേഴ്‌സ്
- നാച്ചുറല്‍ സയന്‍സ്
- ഫിസിക്കല്‍ സയന്‍സ്
- ലഘു ഗണിതം
- കേരളത്തിലെയും ഇന്ത്യയിലെയും അടിസ്ഥാനവിവരങ്ങള്‍
- ഗാന്ധിജി
- സ്വാതന്ത്ര്യാസമരം
- കേരളത്തിലെ നവോത്ഥാന നായകന്‍
മത്സരപ്പരീക്ഷ എഴുതുന്നവരെ വിജയത്തിലേയ്ക്ക് പൂര്‍ണ്ണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പുസ്തകമാണ് പി എസ് സി കോഡ്മാസ്റ്റര്‍. പഠിച്ച വസ്തുതകള്‍ ഓര്‍ത്തിരിക്കാനുള്ള കുറുക്കുവഴികള്‍ ഒരു കുടക്കീഴില്‍ സമാഹരിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ മറ്റുള്ള പി എസ് സി പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇത്തരത്തില്‍ അറിവിനെ സമാഹരിച്ചിരിക്കുന്ന 4 പുസ്തകങ്ങളാണ് സുനില്‍ ജോണ്‍ എസ് തയ്യാറാക്കിയിരിക്കുന്നത്.
പഠിച്ചവയൊന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല എന്നത് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ സ്ഥിരം പല്ലവിയാണ്. എന്നാല്‍ അനുഭവങ്ങളുടെയും അനുഭൂതികളുടെയും തുടര്‍ച്ച നിലനിര്‍ത്തുന്നത് നമ്മുടെ ഓര്‍മ്മ ശക്തിയാണ്. പഠന സമ്മര്‍ദ്ധങ്ങള്‍ക്കിടയില്‍ നമ്മള്‍ പഠിച്ചതൊക്കെ പരീക്ഷാമുറിയില്‍ മറന്നുപോയേക്കാം. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നും മോചനംനേടാനും പരീക്ഷനന്നായി എഴുതാനുമുള്ള എളുപ്പവഴിയാണ് കോഡ്മാസ്റ്റര്‍ പറഞ്ഞുതരുന്നത്. അത്രലളിതമായും സൂക്ഷ്മമായുമാണ് ഇതിലെ അദ്ധ്യായങ്ങള്‍ വ്യനിസിച്ചിരിക്കുന്നത്. എത്രപ്രയാസമേറിയ പരീക്ഷകളും നിഷ്പ്രയാസം എഴുതുവാനും വിജയിക്കുവാനും PSC കോഡ്മാസറ്റര്‍-4 സഹായിക്കുമെന്നുറപ്പാണ്.
Comments are closed.