കണ്ണൂരില്‍ മീശ നോവല്‍ കത്തിച്ച് പ്രതിഷേധം
കണ്ണൂര്‍: ഹൈന്ദവസ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് എസ്. ഹരീഷ് രചിച്ച മീശ നോവലിനെതിരെ പ്രതിഷേധം. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സമ്മേളനവേദിക്കരികിലാണ് ഒരു സംഘം പ്രതിഷേധവുമായി രംഗത്ത് വന്നത്. മീശ നോവലും മാതൃഭൂമി പത്രവും ഇവര്‍ പ്രതിഷേധ സൂചകമായി അഗ്നിക്കിരയാക്കി. നോവല്‍ ഹൈന്ദവസ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി.
അതേസമയം സംഭവത്തില്‍ ഡി.സി ബുക്‌സ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്റ്റ്യാച്യു ജംഗ്ഷനിലുള്ള ഡി.സി ബുക്‌സ് ശാഖക്ക് മുന്നിലും ഒരു സംഘം നോവലിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. നോവല്‍ കത്തിച്ചവര്‍ക്കെതിരെ ഡിസി ബുക്‌സ് നല്‍കിയ പരാതി പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
Comments are closed.