ഡി.സി ബുക്‌സിലേക്ക് ഹൈന്ദവസംഘടനകളുടെ ബഹുജന മാര്‍ച്ച്
കോട്ടയം: എസ്. ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ച ഡി.സി ബുക്സിനെതിരെ ഹൈന്ദവസംഘടനകളുടെ ബഹുജനമാര്‍ച്ച്. ഡി.സി ബുക്സിന്റെ കോട്ടയത്തുള്ള ആസ്ഥാനത്തേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരുനക്കരയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച്, ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്യും. നോവല്‍ ഹൈന്ദവ സമൂഹത്തെയും സ്ത്രീത്വത്തെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് നടത്തുന്നത്.
Comments are closed.