DCBOOKS
Malayalam News Literature Website

മുഹമ്മദ് നബിയും പണ്ഡിറ്റ് കറുപ്പനും

സെപ്റ്റംബർ ലക്കം ‘പച്ചക്കുതിര’ യില്‍

എം. എൻ. കാരശ്ശേരി

അറേബ്യൻ സാമൂഹ്യചരിത്രമായാലും നബിയുടെ ജീവചരിത്രമായാലും കേരളിയ മുസ്ലീങ്ങളുടെ കലാവിഷ്കാരമായാലും പണ്ഡിറ്റ് കറുപ്പന്റെ ശ്രദ്ധ ആകർഷിക്കുന്നത് സമുദായ സൗഹാർദ്ദമാണ്. വിവിധ മതക്കാർ പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചും സഹകരിച്ചും പുലരുന്ന ഒരു സമൂഹമാണ് ആ കവിയുടെ സ്വപ്നത്തിലുള്ളത്. അതിനെ യാണ് നമ്മൾ ഇന്ന് ബഹുസ്വരത എന്നും മതേതര ജനാധിപത്യമെന്നും വിളിക്കുന്നത്.

എന്റെ അറിവിൽ മലയാളകവിത യിൽ ഇസ്ലാം മതപ്രവാചകൻ മുഹമ്മദ് നബി ആദ്യം പ്രത്യക്ഷപ്പെടുന്നത് നാരായണഗുരുവിന്റെ അനുകമ്പാദശക (1914)ത്തിലാണ്. അത് ഒറ്റവരിയാണ്.

“കരുണാവാൻ നബി മുത്തുരത്നമോ?

പിന്നീട് പ്രവാചകനെപ്പറ്റി കവിത എഴുതുന്നത് പണ്ഡിറ്റ് കെ.പി. കറുപ്പൻ  (1885-1938) ആണ്. അത് ഗുരുവിൽ കണ്ടതുപോലെ ഒരു പരാമർശമല്ല. മുഴുനീള കവിതതന്നെയാണ്– ഒന്നല്ല, അഞ്ചെണ്ണം!

Pachakuthira Digital Editionഅവ നബിഗീതം നബി അവതാരം, പ്രാചിന അറേബ്യ, അൽല, നബി ചരമം എന്നിവയാണ്.

ഇക്കൂട്ടത്തിലെ ആദ്യരചന (നബി ഗീതം) 1922-ലോ 1923-ലോ കൊടുങ്ങല്ലൂരിലെ അഴീക്കോടു ചേർന്ന മുസ്ലിം വിദ്യാഭ്യാസസംഘ(കൊച്ചി)ത്തിന്റെ വാർഷികയോഗത്തിൽ പ്രാർത്ഥനാഗീതമായി പാടുവാൻ എഴുതിക്കൊടുത്തതാണ്. മുഹമ്മദ് അബ്ദുറഹിമാന്റെ സഹപ്രവർത്തകനും കോൺഗ്രസ്സുകാരനുമായ എൻ.എ. അബ്ദുൽ റഹ്മാന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന നവലോകം മാസികയിൽ ഇത് പ്രസിദ്ധീകരിച്ചിട്ടു ണ്ട്.

ബാലികാമാരണം ബാലനിഗ്രഹം

വിഗ്രഹപൂജ

മാലിയററും പരലോകദൂഷണം –

ദോഷ

ശാലികളോതിടും ദുഷ്ടഭാഷണം

എന്നാണ് നബിഗീതം ആരംഭിക്കുന്നത്. അക്കാലത്തെ അറേബ്യയിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ നബി നടത്തി യ പോരാട്ടമാണ് പ്രമേയം. മൂന്ന് വരി വീതമുള്ള 7 ശ്ലോകങ്ങളിലായി ആ കെ 21 വരികളുണ്ട്.

പൂര്‍ണ്ണരൂപം 2023 സെപ്റ്റംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബർ ലക്കം ലഭ്യമാണ്‌

എം. എൻ. കാരശ്ശേരിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

പണ്ഡിറ്റ് കറുപ്പന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.