DCBOOKS
Malayalam News Literature Website

തിരുവിതാംകൂറിലെ അടിമത്ത നിരോധനം

ഷാജു വി. ജോസഫ്‌

പതിനാറാം നൂറ്റാണ്ടില്‍ ആഗോളവ്യാപകമായി വളര്‍ന്നുവന്ന ആധുനിക അടിമത്തം എന്നറിയപ്പെടുന്ന ട്രാന്‍സ് അറ്റ്‌ലാന്റിക് അടിമത്തം എന്ന പുത്തന്‍ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക പ്രതിഭാസത്തിന്റെ നിരാസവും നിരാകരണവും നിരോധനവുമായി തിരുവിതാംകൂറിലെ അടിമത്തനിരോധനം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അക്കഥ വ്യക്തമായി അനാവരണം ചെയ്യപ്പെട്ടാല്‍ മാത്രമേ തിരുവിതാംകൂറിലെ അടിമത്തനിരോധനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ താത്പര്യങ്ങളെയും ശക്തികളെയും തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂ.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ തിരുവിതാംകൂറില്‍ അന്നത്തെ pachakuthiraഅടിമജാതികളുടെ ഇടയില്‍ ഉണര്‍വ് ഉണ്ടായെന്നത് ചരിത്രയാഥാര്‍ഥ്യമാണ്. ഈ ഉണര്‍വ്വിനെ പലരും നവോത്ഥാനമായി കണക്കാക്കുന്നുണ്ട്. നവോത്ഥാനജന്യമായിരുന്നോ അതോ നവോത്ഥാനഹേതുവായിരുന്നോ ഈ ഉണര്‍വ്വ് എന്ന വിഷയം തത്കാലം മാറ്റിനിര്‍ത്തി, ഈ ഉണര്‍വിനെ അടുത്തറിയാന്‍ ശ്രമിക്കാം. ആദ്യം അടിമവിമോചനം, തുടര്‍ന്ന് അടിമ ജാതികളുടെ ക്രിസ്തുമതപ്രവേശനം, അടിസ്ഥാന പൗരാവകാശ (വേഷധാരണസ്വാതന്ത്ര്യം, സഞ്ചാര qസ്വാതന്ത്ര്യം, വിദ്യാഭാസസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം) സംസ്ഥാപനയും എന്ന മുറയ്ക്കാണ് ആ ഉണര്‍വ് പ്രകടിതമായത്. ഈ ചരിത്ര സംഭവങ്ങള്‍ ഒട്ടുമിക്കവാറും ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയ്ക്കാണ് സംഭവിച്ചതെന്നത് കേവല യാദൃച്ഛികതയല്ല. ഈ തുടര്‍ ചരിത്രസംഭവ ശൃംഖലയില്‍ ആദ്യത്തേത് അടിമ വിമോചനമായിരുന്നു. അതുകൊണ്ട് ഈ അന്വേഷണം അവിടെനിന്ന് തുടങ്ങാം.

അടിമത്തം ലോകമെമ്പാടും നിലനിന്നിരുന്ന ഒരു വ്യവസ്ഥയാണ്. കാല ദേശ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അതിനു രൂപഭേദങ്ങള്‍ ഉണ്ടായിരുന്നു എന്നു മാത്രം. സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍ അതിന്റെ ഉത്പത്തിയെയും തുടര്‍ച്ചയെയും നിയന്ത്രിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അടിമവ്യവസ്ഥ മദ്ധ്യകാലഘട്ടങ്ങളുടെ അവസാനത്തോടെ പൂര്‍ണമായും നാമാവശേഷമായി. എന്നാല്‍ തിരുവിതാംകൂര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെ അടിമത്തം നിലനിന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

Comments are closed.