സുഗതകുമാരിയുടെ സഹോദരി സുജാതാദേവി അന്തരിച്ചു
തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാതാദേവി(72) അന്തരിച്ചു. എസ്.യു.ടി. റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രശസ്ത കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും വി.കെ. കാര്‍ത്ത്യായനിയമ്മയുടേയും മകളാണ് സുജാതാദേവി. അന്തരിച്ച പ്രൊഫ. ഹൃദയകുമാരി സുജാതാദേവിയുടെ മൂത്ത സഹോദരിയാണ്.
ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന സുജാതാദേവി എറണാകുളം മഹാരാജാസ് കോളെജടക്കം നിരവധി ഗവണ്‍മെന്റ് കോളെജുകളില്‍ അധ്യാപികയായിരുന്നു. നിരവധി കവിതാസമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള സുജാതാ ദേവിക്ക് കേരളസാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മൃതദേഹം രാവിലെ 8.30 മുതല്‍ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വെച്ച് നടക്കും. പരേതനായ അഡ്വ. വി ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍,പത്മനാഭന്‍, എന്നിവര്‍ മക്കളാണ്. സ്വപ്‌ന, വിനീത്, സോണല്‍ എന്നിവര്‍ മരുമക്കളാണ്.
Comments are closed.