അദ്ധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍ അന്തരിച്ചു
അദ്ധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍ അന്തരിച്ചു. 80
വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള സാഹിത്യ അക്കാദമിയുടെ 2019 ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു.
മലപ്പുറം മേലാറ്റൂര്‍ ചെമ്മാണിയോട്ടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പു.ക.സ. ജില്ലാപ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ഗ്രന്ഥലോകം പത്രാധിപര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് മേലാറ്റൂരില്‍ നടക്കും.
1940-ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി ജനിച്ച പാലക്കീഴ് നാരായണൻ ചെമ്മാണിയോടും മേലാറ്റൂരും മണ്ണാർക്കാടും പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്വാൻ പരീക്ഷ പാസായി ഒപ്പം എം.എ. ബിരുദവും നേടി. പെരിന്തൽമണ്ണ ഗവ. കോളേജിൽ അധ്യാപകനായിരിക്കെ 1995-ൽ വിരമിച്ചു.
കൃതികൾ
- വി.ടി. ഒരു ഇതിഹാസം
- ആനന്ദമഠം
- കാൾ മാർക്‌സ്
- മത്തശ്ശിയുടെ അരനൂറ്റാണ്ട
- ചെറുകാട്-ഓർമയും കാഴ്ചയും
- ചെറുകാട്-പ്രതിഭയും സമൂഹവും
- മഹാഭാരതകഥകൾ
കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനാ പുരസ്‌കാരം ,
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പി.എന്‍. പണിക്കര്‍ പുരസ്‌കാരം,
ഐ.വി. ദാസ് പുരസ്‌കാരം, അക്കാദമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവര്‍ത്തകനുള്ള പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Comments are closed.