പ്രൊഫ. എന്‍.ഇ.കേശവന്‍ നമ്പൂതിരിക്ക് ആദരാഞ്ജലികള്‍
കോട്ടയം: കേരളചരിത്ര പഠനരംഗത്ത് മികവുറ്റ സംഭാവനകള്‍ നല്‍കിയ ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ നീലമന ഇല്ലത്ത് പ്രൊഫ. എന്‍.ഇ കേശവന്‍ നമ്പൂതിരിക്ക് (75) ആദരാഞ്ജലികള്‍. വാകത്താനത്തെ വസതിയില്‍ വെച്ച് ഇന്നലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍ വെച്ചു നടക്കും.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളെജ് മേധാവിയും എം.ജി. സര്‍വ്വകലാശാലയുടെ യു.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചരിത്ര-പൈതൃക പഠനവേദിയായ കോട്ടയം നാട്ടുകൂട്ടത്തിന്റെ രക്ഷാധികാരി സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
തെക്കുംകൂര്‍ ചരിത്രവും-പുരാവൃത്തവും, മണികണ്ഠപുരം ചരിത്രത്തിലൂടെ, ഉദയവര്‍മ്മചരിതം, മന്ത്രശാസ്ത്രവും മോഡേണ്‍ സയന്‍സും, കര്‍മ്മസിദ്ധാന്തവും മോഡേണ്‍ സയന്‍സും, ആര്‍ഷഭാരത പാരമ്പര്യം ഇംഗ്ലീഷ് കവിതയില്‍, ജ്യോതിര്‍ഗമയ(കവിതാസമാഹാരം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
Comments are closed.