DCBOOKS
Malayalam News Literature Website

പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥാ പുരസ്‌കാരം ലതാലക്ഷ്മിയുടെ ‘ചെമ്പരത്തി’ക്ക്

കേരള ബുക്ക്സ് ആൻഡ് എജുക്കേഷണൽ സപ്ലയേഴ്സിന്റെ, പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സ്മാരക കഥാ, കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാപുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ലതാലക്ഷ്മിയുടെ ’ചെമ്പരത്തി’ക്കും കവിതാപുരസ്കാരം സോഫിയാ ഷാജഹാന്റെ ’മഞ്ഞിൻചിറകുള്ള വെയിൽ ശലഭ’ത്തിനുമാണ്. 97 കഥകളിൽനിന്നും 123 കവിതകളിൽനിന്നുമാണ് ഈ കൃതികൾ തിരഞ്ഞെടുത്തത്.

15001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ആസ്ഥാനമായ പ്രൊഫ.മുണ്ടശ്ശേരി സ്മാരക ഗവേഷണ കേന്ദ്രത്തിലെ ചടങ്ങില്‍വെച്ച്‌വിതരണം ചെയ്യും. ഡോ: ഫാ: മാത്യൂസ് വാഴക്കുന്നം, പ്രൊഫ: ഡി. പ്രസാദ്, ഡോ. റാണി ആര്‍ നായര്‍
എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരത്തിനാസ്പദമായ കഥാ
സമാഹാരം തെരഞ്ഞെടുത്തത്.

സ്ത്രീയുടെ സൂക്ഷ്മഭാവങ്ങളിലേക്കുള്ള സര്‍ഗ്ഗസഞ്ചാരമാണ് ലതാലക്ഷ്മിയുടെ കഥകള്‍. അത് ഒരേസമയം സഞ്ചാരവും രാഷ്ട്രീയമാര്‍ഗ്ഗവുമാകുന്നു. ആത്മബലിയോളമെത്തുന്ന അനുഭവാവിഷ്‌കാരവും ആത്മബലത്തിന്റെ രാഷ്ട്രീയാവിഷ്‌കാരവും ഈ കഥകളിലുണ്ട്. ജീവിതബന്ധങ്ങളുടെ സങ്കീര്‍ണ്ണമുഹൂര്‍ത്തങ്ങളും സാമൂഹികബന്ധങ്ങളുടെ സംഘര്‍ഷ നിമിഷങ്ങളും ഇവയില്‍ ആവിഷ്‌കരിക്കപ്പെടുന്നു. സ്ത്രൈണകാമനകളുടെ അലൗകികമണ്ഡലവും മനുഷ്യജീവിതത്തിന്റെ ലൗകികാസക്തികളും ഇടകലരുന്ന കഥകളുടെ സമാഹാരമാണ് ‘ചെമ്പരത്തി’.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.