ധീരേന്ദ്രപാല്‍ സിങ് യുജിസി മേധാവി
യൂണിവേഴ്‌സിറ്റി ഗ്രന്റ് കമ്മീഷന്റെ (UGC) പുതിയ മേധാവിയായി പ്രൊഫ.ധീരേന്ദ്രപാല്‍ സിങ് ചുമതലയേറ്റു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന നാക്കിന്റെ മേധാവിയായിരുന്ന അദ്ദേഹം മൂന്ന് സര്‍വ്വകലാശാലകളുടെ വൈസ്ചാന്‍സലറായിരുന്നു. കമ്മീഷന്റെ 18-ാമത് മേധാവിയാണ് ധീരേന്ദ്രപാല്‍ സിങ്.
നാക്കിന്റെ (NAAC) ചെയര്‍മാനായിരിക്കെ അക്രഡിറ്റേഷന്‍ നടപടികള്‍ സുധാര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്തെ നല്‍കി. അടുത്തിടെ നടപ്പാക്കിയ പുതിയ ഗ്രഡിങ് സമ്പ്രദായത്തിന് അടിത്തറയിട്ടതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ് . പ്രൊഫ. വേദ് പ്രകാശ് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
Comments are closed.