പ്രിയങ്കാ ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്ത് തകൃതിയായി നടക്കുന്നതിനിടെ വലിയ മാറ്റങ്ങളുമായി കോണ്‍ഗ്രസ് പാര്‍ട്ടി. പ്രിയങ്കാ ഗാന്ധിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും.
സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടെയും തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ പ്രിയങ്കാ ഗാന്ധി സജീവമായിട്ടുണ്ടായിരുന്നെങ്കിലും ഇതാദ്യമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു ഔദ്യോഗിക പദവി ലഭിക്കുന്നത്. പ്രയങ്കയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയ്ക്ക് കൂടുതല്‍ മുന്നേറാന്‍ സാധിക്കുമെന്നും വിജയം വരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
കര്‍ണ്ണാടകയുടെ ചുമതലയുള്ള എ.ഐ.സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് സംഘടനാ ചുമതല കൂടി നല്‍കി. കൂടാതെ, ജ്യോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായും ഹരിയാനയുടെ ചുമതലയുള്ള എ.ഐ.സിസി ജനറല്‍ സെക്രട്ടറിയായി ഗുലാം നബി ആസാദിനേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു.
Comments are closed.