DCBOOKS
Malayalam News Literature Website

അനധികൃത നിര്‍മ്മാണം; പ്രിയങ്കാ ചോപ്രയ്ക്ക് ബി.എം.സി.യുടെ നോട്ടീസ്

മുംബൈ: ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ ഉടമസ്ഥതയിലുള്ള സ്പായില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന പേരില്‍ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ (ബി.എം.സി.) നോട്ടീസ് അയച്ചു. ഓഷിവാരയില്‍ നടിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കരിസ്മ ബ്യൂട്ടി സ്പായില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി. സ്പായുടെ ഉള്ളില്‍ ക്യാബിനുകളും മറ്റും അനുവദനീയമല്ലാത്ത തരം വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

നോട്ടീസ് ലഭിച്ചിട്ടും നടപടിയില്ലെങ്കില്‍ ഇവ നീക്കുമെന്ന് ബി.എം.സി അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ പ്രിയങ്കാ ചോപ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ ഷാരൂഖ് ഖാന്‍, ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ, കപില്‍ ശര്‍മ്മ, അര്‍ഷാദ് വാഴ്‌സി എന്നിവര്‍ക്കും ബിഎംസി അധികൃതര്‍ നേരത്തെ നോട്ടീസ് അയച്ചിട്ടുണ്ട്.

Comments are closed.