DCBOOKS
Malayalam News Literature Website

പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായി

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രശസ്ത ഗായകന്‍ നിക് ജൊനാസും വിവാഹിതരായി. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു ദിവസങ്ങള്‍ നീണ്ടുനിന്ന വിവാഹമാമാങ്കം. ഡിസംബര്‍ ഒന്നിന് ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ക്ക് നിക്കിന്റെ പിതാവ് പോള്‍ കെവിന്‍ ജൊനാസ് കാര്‍മ്മികത്വം വഹിച്ചു. ഇന്ത്യന്‍ ശൈലിയിലുള്ള വിവാഹം ഇന്നലെയായിരുന്നു.

കനത്ത സുരക്ഷയോടെ നടന്ന വിവാഹ ചടങ്ങുകളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു പ്രവേശനം. ഇരുകുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. മുകേഷ് അംബാനിയും കുടുംബവും ഒപ്പം സല്‍മാന്റെ സഹോദരി അര്‍പ്പിത ഖാനും വിവാഹചടങ്ങുകളില്‍ പങ്കെടുക്കാനെത്തിരുന്നു. മെഹന്ദി ചടങ്ങിന്റെയും ഒന്നാം തീയതി നടന്ന വിവാഹആഘോഷങ്ങളുടെയും ചിത്രങ്ങളും വീഡിയോയും പ്രിയങ്കയും നിക്കും ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

 

View this post on Instagram

 

A post shared by Priyanka Chopra (@priyankachopra) on

Comments are closed.