‘പ്രിയമാനസം; ‘ അച്ഛൻ എഴുതി മകൾ പൂർത്തിയാക്കിയ നോവൽ
ബീയാര്‍ പ്രസാദിന്റെ ‘പ്രിയമാനസം’ എന്ന പുസ്തകത്തെക്കുറിച്ച് കാവാലം ശ്രീകുമാര്‍ പങ്കുവെച്ച കുറിപ്പ്
നളചരിതം ആട്ടക്കഥയുടെ രചയിതാവായ ഉണ്ണായിവാര്യരുടെ അതിസങ്കീർണമായ ജീവിതം പറയുന്ന നോവലാണിത്.
തന്റെ ജീവൻ നൽകി ചിട്ടപ്പെടുത്തിയ നളചരിതം ആട്ടക്കഥ വേദിയിൽ അവതരിപ്പിച്ചു കാണാൻ പറ്റാതെ ഈ ലോകത്തോട് വിട പറയേണ്ടി വന്ന ഒരു എഴുത്തുകാരന്റെ ആത്മസംഘർഷങ്ങളിലൂടെയാണ് ഈ നോവൽ കടന്നു പോകുന്നത്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യരുടെ കാവ്യ താൽപര്യം നേരിൽ കാണാതെ തന്നെ തിരിച്ചറിയുകയും പ്രണയിക്കുകയും പിൽക്കാലത്ത് സഹധർമ്മിണി ആവുകയും ചെയ്ത ലക്ഷ്മിയുമായുള്ള അസാധാരണമായ സ്നേഹബന്ധത്തിന്റെ ആത്മസംഘർഷങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കുകയാണ് ഈ നോവലിലൂടെ . കവിയും ടെലിവിഷൻ അവതാരകനും ചലച്ചിത്രഗാന രചയിതാവുമായ ബീയാർ പ്രസാദ് അവസാനമായി എഴുതിയ നോവലാണിത് എന്നാൽ അവസാനത്തെ അദ്ധ്യായം പൂർത്തിയാക്കാതെയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത് . പിന്നീട് ആ അവസാനത്തെ അദ്ധ്യായം മകൾ എഴുതുകയും നോവൻ പൂർത്തിയാക്കുകയും ചെയ്തു .അച്ഛൻ എഴുതി മകൾ പൂർത്തിയാക്കുന്ന ഒരു നോവൽ നമ്മുടെ നോവൽ ചരിത്രത്തിൽ ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്ന് അറിയില്ല.
Comments are closed.