സമരം നാലാം ദിവസം; ബസുകള്‍ പിടിച്ചെടുക്കേണ്ട നിലയിലേക്ക് സര്‍ക്കാരിനെ കൊണ്ടെത്തിക്കരുതെന്ന് ഗതാഗതമന്ത്രി
സമരം തുടരാനാണ് ബസ് ഉടമകള്‍ തീരുമാനിക്കുന്നതെങ്കില്‍ സര്‍ക്കാരിന് കര്‍ശന നടപടികള്‍ എടുക്കേണ്ടിവരുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ബസുകള്‍ പിടിച്ചെടുക്കേണ്ട നിലയിലേക്ക് സര്‍ക്കാരിനെ കൊണ്ടെത്തിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് മന്ത്രി ശഖ്തമായ പ്രതികരണവുമായി മുന്നിട്ടിറങ്ങിയത്.
ഞായറാഴ്ച ഗതാഗതമന്ത്രിയും ബസ് ഉടമകളുമായി കോഴിക്കോട് വച്ച് നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സമരം തുടരുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമകള്‍, ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാനിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന നിരക്ക് ഉയര്‍ത്തണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. കുറഞ്ഞ നിരക്ക് 10 രൂപയാക്കണമെന്ന ആവശ്യത്തില്‍ നിന്ന് നിലവിലെ വര്‍ധനവ് ആയ എട്ട് രൂപ അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍, ഒരുകാരണവശാലും കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതത്തേുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.
Comments are closed.