DCBOOKS
Malayalam News Literature Website

പ്രേമവും രതിയും ദർശനവും ആത്മബോധവും ഇഴ ചേർന്ന ‘പ്രേമനഗരം’

ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന നോവലിനെക്കുറിച്ച് നടൻ അശ്വത് ലാല്‍ പങ്കുവെച്ച കുറിപ്പ്

ഇത്രയധികം തീവ്രമായ ഒരു പ്രണയ നോവൽ ഞാൻ വായിച്ചിട്ടില്ല എന്ന് തോന്നുന്നു. വായന കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്കിപ്പറവും നീലുവും , മാധവും മാഞ്ഞുപോവുന്നതേയില്ല . തന്റെ മിച്ചം വെച്ച നേരം വാക്കുകളും വരികളും വാചകങ്ങളുമായി ബിനീഷ് എഴുതിച്ചേർത്തത് വായിക്കുന്നവന്റെ മനസ്സിന്റെ പ്രണയ കോണിലേക്കാണ് എന്നുറപ്പ്. എങ്ങനെയാണ് Textജീവിതത്തിൽ ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലാ എന്നറിഞ്ഞിട്ടും ഇങ്ങനെ പ്രണയിക്കാൻ സാധിക്കുന്നത്.

“അത് ഒരു പക്ഷേ പ്രണയത്തിന് മാത്രം സാധിക്കുന്നതായിരിക്കും അല്ലേ ” ….. എത്ര തവണ കണ്ടു എന്നതല്ല, എത്ര തവണ സംസാരിച്ചു എന്നതല്ല. ഒരു നോട്ടം, ഒരു പുഞ്ചിരി, അത് നിങ്ങളെയാകെ നിരന്തരം ഉലച്ചു കൊണ്ടിരിക്കുന്നുണ്ടോ? എന്നാൽ നിങ്ങളെ ആ നിരുപാധിക പ്രേമം കാർന്ന് തുടങ്ങി. പ്രേമം അങ്ങനെയാണ്. പരസ്പരം അറിയാമെങ്കിലും ഒന്നുമില്ല ഒന്നുമില്ല എന്ന തോന്നൽ സൃഷ്ടിക്കുകയും ആ തോന്നലിൽ സഞ്ചരിക്കുകയും ചെയ്യുന്നതാണ് അതിന്റെ രീതി. അങ്ങനെ ആവോളം സഞ്ചരിച്ചവരാണ് നീലുവും, മാധവും .

ഒരു ആനവണ്ടിയിൽ യാത്ര തുടങ്ങിയ അവരുടെ പ്രണയം . മറ്റൊരു ആനവണ്ടിയുടെ സൈഡ് സീറ്റിലിരുന്ന സംതൃപ്തതായ നീലുവിന്റെ കണ്ണുകളിലേക്കുള്ള closeup short ൽ അവസാനിക്കുന്നതായി തോന്നാം. പക്ഷേ എന്റെ കാഴ്ചപ്പാടിൽ ആ short അവസാനിക്കുന്നത് നീലുവിന്റെ വിയർപ്പൊട്ടിയ തൂവാലയും നെഞ്ചോട് ചേർത്തു നിൽക്കുന്ന മാധവ് ന്റെ Wide short കണ്ട് വായിക്കുന്നവന്റെ നിറഞ്ഞ കണ്ണുകളിൽ അക്ഷരങ്ങൾ അവ്യക്തമാവുമ്പോഴാണ് .

പ്രേമവും രതിയും ദർശനവും ആത്മ ബോധവും എല്ലാം ഇഴ ചേർന്നു നിൽക്കുന്ന ഈ “പ്രേമനഗരത്തെ ” പരിചയപ്പെടുത്താതിരിക്കാനാവില്ല.

തിരുവനന്തപുരം LULU ൽ വച്ച് നടന്ന ഒരു Books exhibition ൽ വച്ച് ഈ പുസ്തകം എന്റെ കൈയിലേക്ക് എടുത്ത വച്ച് തന്ന “പ്രണയിക്കാൻ ഇഷ്ടമാണോ എന്നാൽ ഇത് വായിച്ചോ എന്ന് പറഞ്ഞ്. പേരോ , വീടോ ,നാടോ ഒന്നു പറയാതെ പോയ ആ കൂട്ടുകാരിയെ കൂടി ഈ നിമിഷം ഓർക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.