വരകളില്‍ തീര്‍ത്ത ‘പ്രേമനഗരം’; ഡിജിറ്റല്‍ ആര്‍ട്ട് ഗ്യാലറി പി.എഫ്.മാത്യൂസ് ഉദ്ഘാടനം ചെയ്തു
ബിനീഷ് പുതുപ്പണം എഴുതിയ ‘പ്രേമനഗരം’ നോവലിലെ രംഗങ്ങള്‍ ഇനി വായനക്കാര്‍ക്ക് പെയിന്റിങ്ങുകളായി ആസ്വദിക്കാം.’പ്രേമനഗരം’ നോവലിനെ മുന്‍നിര്‍ത്തി കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാര്‍ വരച്ച നൂറ് പെയിന്റിങ്ങുകള്‍ ചേര്‍ത്തൊരുക്കിയ
ചിത്രപ്രദര്‍ശനം പി.എഫ്.മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഡി സി ബുക്‌സ്
ഡിജിറ്റല്‍ ആര്‍ട്ട് ഗ്യാലറി യിലൂടെയാണ് മനോഹരമായ പെയിന്റിങ്ങുകള്‍ ആസ്വാദകരിലേക്ക് എത്തിയിരിക്കുന്നത്.
ആര്‍ട്ടിസ്റ്റ് മദനന്‍, കെ.സുധീഷ്, ജോളി എം സുധന്‍, മുഖ്താര്‍ ഉദരംപൊയില്‍, ജോഷി പേരാമ്പ്ര, നവീന്‍ കുമാര്‍, അഭിലാഷ് തിരുവോത്ത്, മജിനി തിരുവങ്ങൂര്‍, ഹരിത കാര്‍ത്തിക, അര്‍ച്ചന, അഞ്ജു പുന്നത്ത്, അലീന.എം.സുധന്‍, എന്നീ കലാകാരന്മാര്‍ വരച്ച പെയിന്റിങ്ങുകളാണ് ഡിജിറ്റല്‍ ആര്‍ട്ട് ഗ്യാലറിയിലുള്ളത്. അമ്പിളി വിജയനാണ് ക്യൂറേറ്റര്‍.
പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിൻ്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.
ആര്‍ട്ട് ഗ്യാലറി കാണാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.