സമുദായസൗഹാര്‍ദ്ദത്തിനോ, സന്മാര്‍ഗ്ഗചിന്തയ്‌ക്കോ കോട്ടംതട്ടാത്തവിധത്തില്‍ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിച്ച ബഷീറിന്റെ ‘പ്രേമലേഖനം’; ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !
കാല്പനികമായ ഒരു പ്രേമലേഖനത്തോടെ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന ലഘുനോവല്‍ വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുന്നു. 1940-കളിലെ കേരളമാണ് കഥയുടെ പശ്ചാത്തലം. കേശവന്‍ നായര്‍- പേര് സൂചിപ്പിയ്ക്കുന്നു പോലെ നായര്‍ ജാതിയില്‍ പെട്ട ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ ആണ്. സാറാമ്മ- ക്രിസ്ത്യന്‍ സമുദായത്തില്‍ ജനിച്ച സുന്ദരിയും അവിവാഹിതയും തൊഴില്‍രഹിതയുമായ ഒരു യുവതിയാണ്. എന്തും വരട്ടെയെന്ന പ്രകൃതക്കാരിയായ സാറാമ്മയുടെ വീടിന്റെ മുകളിലെ നിലയിലാണ് കേശവന്‍ നായര്‍ വാടകയ്ക്ക് താമസിയ്ക്കുന്നത്. സാറാമ്മയോട് കലശലായ പ്രേമം തോന്നിയ കേശവന്‍ നായര്‍ അത് അവരെ അറിയിയ്ക്കാനായി അവര്‍ക്കൊരു കത്തെഴുതുന്നു. ഇതില്‍ നിന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം ഉടലെടുക്കുന്നത്.
സമുദായസൗഹാര്‍ദ്ദത്തിനോ, സന്മാര്‍ഗ്ഗചിന്തയ്‌ക്കോ കോട്ടംതട്ടാത്തവിധത്തില്‍ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിച്ച ബഷീറിന്റെ ‘പ്രേമലേഖനം’; ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !
Comments are closed.