ഉത്തരാധുനിക കവിതകള്‍ക്കൊരലങ്കാരം ‘പ്രതി ശരീരം’
ഉത്തരാധുനിക മലയാളകവിതയ്ക്ക് പുതിയ മുഖഛായ നല്‍കിയ കവികളില്‍ പ്രധാനിയാണ് സെബാസ്റ്റ്യന്‍. താന്‍ ജീവിക്കുന്ന ലോകത്തിലേക്ക് മറ്റു മനുഷ്യരെയും, സഹജീവികളെയും, വാനായനക്കാരെയും നിത്യജീവിത ബിംബങ്ങളിലൂടെ കവിതയിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഷാതന്ത്രം സെബാസ്റ്റ്യന്റെ കവിതകളെ സ്വകാര്യാനുഭവാത്മകമെന്നപോലെ രാഷ്ടീയാത്മകവുമാകുന്നു. ഉത്തരാധുനിക മലയാളകവിതയുടെ പരിണാമ ചരിത്രവുമായി അഭേദ്യബന്ധം പുലര്‍ത്തുന്നവയാണ് സെബാസ്റ്റ്യന്റെ മിക്ക കവിതകളും.
ഉത്തരാധുനിക മൂല്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് സെബാസ്റ്റ്യന്‍ രചിച്ച കവിതകളുടെ സമാഹാരമാണ് പ്രതി ശരീരം. പരിചിതമായ ഒരു നഗരത്തിലേക്ക് സെബാസ്റ്റ്യന്‍ നല്‍കുന്ന ക്ഷണപത്രമാണ് പ്രതി ശരീരം. കണ്‍കോണില്‍പ്പെടുന്ന ക്ഷണിക വസ്തുക്കളെ കവിതയില്‍ വിന്യസിപ്പിച്ചുകൊണ്ട്, അവയുടെ ദിങ്മാത്രദര്‍ശനങ്ങളിലൂടെ പുതിയലോകത്തിന്റെ, നഗരത്തിന്റെ ശിഥിലസ്വഭാവം വെളിപ്പെടുത്താന്‍ പ്രതി ശരീരത്തിലെ കവിതകള്‍ ശ്രമിക്കുന്നു. മാത്രമല്ല പ്രതി ശരീരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 51 കവിതളും സാഹിത്യചരിത്രപരമായ സാങ്കേതിക സൂക്ഷമതയില്‍ പരിശോധിച്ചാല്‍ നിത്യജീവിതത്തില്‍ എന്നല്ല ഭിന്നരാഷ്ടീയത്തിന്റെയും കവിതകളാണ് എന്നുതോന്നും. അതുകൊണ്ടുതന്നെ ഈ കവിതകളെ ഉത്തരാധുനിക കവിതകളുടെ മാതൃകകളിലൊന്നക്കിമാറ്റാം.
വളരെ സരളമായ ഭാഷയില്‍ സാധാരണക്കാര്‍ക്കുപോലും ഗ്രഹിക്കത്തക്ക വിധത്തിലാണ് സെബാസ്റ്റ്യന്‍ പ്രതിശരീരത്തി കവിതകളെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിശാലമായ ഒരു നഗരം അതില്‍ ട്രഫിക് സിഗ്നല്‍, ബസ്സ്, ആക്രിക്കട, ഹൈവേ, റോഡ്, ട്രാഫിക്ജാം, തട്ടുകട, ചായക്കട, അങ്ങാടി, തീവണ്ടിയാപ്പീസ്, ആശുപത്രി, പൈപ്പിന്‍ചുവട്, മാള്‍, ജങ്ഷന്‍ എന്നിവിടങ്ങളിലൂടെയുള്ള സഞ്ചാരത്തിന്റെ രൂപത്തിത്തിലാണ് പ്രതിശരീരത്തിലെ മിക്ക കവിതകളുടേയും ആഖ്യാനം. അങ്ങനെ ഭാഷയില്‍ നിര്‍മ്മിച്ച ഒരു നഗരത്തിലൂടെയുള്ള സഞ്ചാരം ഏതൊരുവായനക്കാരനേയും നിത്യജീവിതാനുഭവത്തിലേക്ക് നയിക്കും. അത്തരമൊരു മാജികാണ് സെബാസ്റ്റ്യന്‍ തന്റെ കാവ്യലോകത്തില്‍ തീര്‍ത്തിരിക്കുന്നത്. പ്രൊഫ.കെ വി തമ്പി സ്മാരക സാഹിത്യ അവാര്‍ഡ്, പത്താമത് ബഷീര്‍ സ്മാരക അവാര്‍ഡ് എന്നിവ പ്രതിശരീരത്തിന് ലഭിച്ചിട്ടുണ്ട്.
യുവ സാഹിത്യകാരനായ സെബാസ്റ്റിയന്റെ ഈ കാവ്യലോകത്തെ ഡി സി ബുക്‌സാണ് വായനക്കാര്‍ക്ക് മുമ്പിലെത്തിക്കുന്നത്. ഏറ്റവും മികച്ച പുതിയപുസ്തകങ്ങള്‍ വായനക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് തുടങ്ങിയ അക്ഷരമണ്ഡലം പദ്ധിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതി ശരീരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാട്ടുകെട്ടിയ കൊട്ട, ഒട്ടിച്ച നോട്ട്, കണ്ണിലെഴുതാന്‍, ഇരുട്ട് പിഴിഞ്ഞ്, ചൂളപ്പൊതികള്‍, നിശബ്ദതയിലെ പ്രകാശങ്ങള്‍ തുടങ്ങി എട്ട് പുസ്തകങ്ങള്‍ ഡി സി ബുക്‌സ് ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments are closed.