DCBOOKS
Malayalam News Literature Website

പ്രാര്‍ത്ഥനയുടെ ഹിന്ദി ഗാനം വൈറലാകുന്നു

ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മകള്‍ പ്രാര്‍ത്ഥന പാടിയ ഹിന്ദി ഗാനം വൈറലാകുന്നു. ഗിറ്റാര്‍ വായിച്ച് ചന്ന മേരെയാ മേരെയാ എന്ന ഗാനമാലപിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യമായിട്ടല്ല സോഷ്യല്‍ മീഡിയ പ്രാര്‍ത്ഥനയുടെ ഗാനം ഏറ്റെടുക്കുന്നത്.നേരെത്തെയും പ്രാര്‍ത്ഥന പാടിയ പാട്ടുകള്‍ വൈറലായിരുന്നു. പാട്ടുകള്‍ക്ക് പുറമെ ഡബ്‌സ്മാഷിലും താരമാണ് പ്രാര്‍ത്ഥന.

മഞ്ജുവാര്യരും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ലാലേട്ടാ എന്ന ഗാനം പാടിയിരിക്കുന്നതും പ്രാര്‍ത്ഥന ഇന്ദ്രജിത്താണ്.

Comments are closed.