‘പാബ്ലോ നെരൂദ’ സ്‌നേഹവും മറ്റു തീവ്രവികാരങ്ങളും
സെപ്റ്റംബര്‍ 23- പാബ്ലോ നെരൂദയുടെ ചരമവാര്‍ഷികദിനം
അശോക് ചോപ്രയുടെ ‘പ്രണയവും മറ്റു നൊമ്പരങ്ങളും’ എന്ന പുസ്തകത്തിൽ നിന്നും
”അധികാരത്തിലുള്ളവരുടെകൂടെ ഞാനൊരിക്കലും ഉണ്ടായിട്ടില്ല. എന്റെ ജോലിയും കര്‍ത്തവ്യവും എന്റെ പ്രവൃത്തിയിലൂടെയും എന്റെ കവിതയിലൂടെയും ചിലിക്കാരെ സേവിക്കലാണെന്ന് ഞാന്‍ എപ്പോഴും കരുതുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പാടിയും അവരെ സംരക്ഷിച്ചുകൊണ്ടും ജീവിക്കുന്നു”
-പാബ്ലോ നെരൂദ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കവി പാബ്ലോ നെരൂദയെ അയാളുടെ സമൂലപരിഷ്‌കരണവാദത്തിന് നിങ്ങള്‍ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്ന ഒരാളാണെങ്കിലും അയാളെ കഠിനമായി വെറുക്കുന്നവന്‍പോലും അയാള്‍ അസാധാരണമായതും വളരെ അസാധാരണമായ എന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് അയാളുടേതായ വിചിത്രവും അപൂര്‍വ്വവുമായ അഭിപ്രായമുള്ളതുമായ വ്യക്തിയാണെന്നു മനസ്സില്ലാമനസ്സോടെ സമ്മതിക്കേണ്ടി വന്നു. നെരൂദയുടെ ശബ്ദം കരുത്തേറിയതായിരുന്നു. അതിന് സംഭ്രാന്തമായ ഇടതുപക്ഷവുമായി അടുപ്പമുണ്ടെങ്കിലും സ്വേച്ഛാധിപതിക്കെതിരായ ചിലിയന്‍ പ്രക്ഷോഭങ്ങളെ നയിക്കേണ്ടിയിരുന്ന കര്‍ഷകരും തൊഴിലാളികളും അവയെ പാട്ടുകളാക്കി മാറ്റിയത് അതിന് ശ്രദ്ധേയമായ നേട്ടമായി. ഇത് ലാറ്റിന്‍ അമേരിക്കയുടെ രാഷ്ട്രീയത്തിന്റെ പ്രധാന സവിശേഷതയാണ്. ഇത് ‘കവിത ഒരു സംഭവത്തിനും കാരണമാവുന്നില്ല’ എന്ന ഐറിഷ് കവി ഡബ്ല്യു. ബി. യീറ്റ്‌സിന്റെ അവിസ്മരണീയമായ വിലാപത്തിന്റെ (ആംഗ്ലോ അമേരിക്കന്‍ കവിയായ ഡബ്ല്യു. എച്ച്. ഔഡന്‍ കാരണമാണിത് എന്നു വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട്) നേര്‍വിപരീതമായതാണിത്. ‘കവിതകൊണ്ട് ഒന്നും സംഭവിക്കുന്നില്ല എന്ന ഉക്തിയുടെ ‘വാക്കുകള്‍ എവിടെനിന്ന് വന്നു?’ എന്ന് നിങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുന്ന ഒരു ഗൂഢമായ ദൈവനിയോഗമാണത്. നെരൂദയെ അപേക്ഷിച്ച് അയാള്‍ ‘കവിത’ എന്നു പറയുമ്പോള്‍ അതൊരു സ്വാഭാവികമായ ആഹ്വാനമായി വരുന്നു.
കവിത എത്തി
എന്നെ തേടിക്കൊണ്ട്. എനിക്കറിയുകയില്ല. എനിക്കറിയുകയില്ല
അതെവിടെനിന്നു വന്നു, ഒരു പുഴയില്‍നിന്നോ അല്ല
ഹേമന്തത്തില്‍നിന്നോ
എങ്ങനെയാണെന്നോ, എപ്പോഴാണെന്നോ എനിക്കറിയില്ല
അല്ല, അവ ശബ്ദങ്ങളായിരുന്നില്ല, അവയല്ല
വാക്കുകളോ നിശ്ശബ്ദതയോ
പക്ഷേ, ഒരു തെരുവില്‍നിന്ന് ഞാന്‍ വിളിക്കപ്പെട്ടു,
രാത്രിയുടെ ചില്ലകളില്‍നിന്ന്,
മറ്റുള്ളവരില്‍നിന്ന് പെട്ടെന്ന്,
ഉഗ്രമായ തീപ്പൊരിയുടെ ഇടയില്‍നിന്ന്
അല്ലെങ്കില്‍ തനിയെ തിരിച്ചുവരുമ്പോള്‍,
അവിടെ ഞാന്‍ മുഖഭാവമില്ലാതെ
അതെന്റെ മനസ്സില്‍ തട്ടി.
അവ്യക്തമായ ആദ്യത്തെ വരി ഞാനെഴുതി
അശക്തമായ, സത്തയില്ലാതെ, ശുദ്ധമായ
അസംബന്ധം
ശുദ്ധമായ വിവേകം
ഒന്നും അറിയാത്ത ഒരാളുടെ,
പെട്ടെന്ന് ഞാന്‍ കണ്ടു
സ്വര്‍ഗ്ഗലോകങ്ങള്‍
ബന്ധനമേതുമില്ലാതെ
തുറന്നുകൊണ്ടും…
നെരൂദയുടെ മാനസിക കല്പന ശ്രദ്ധേയമാണ്, പക്ഷേ, സാധാരണക്കാരനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാഷ എപ്പോഴും ലളിതമാണ്. ‘ഓഡ് ടു അയേണിങ്’ ചെയ്തതുപോലെ പലപ്പോഴും അവയ്ക്കും സംഗീതം നല്‍കിയിട്ടുമുണ്ട്:
കവിത ശുഭ്രമാണ്:
അത് തുള്ളികള്‍കൊണ്ട് പൊതിഞ്ഞ വെള്ളത്തില്‍നിന്നും
വരുന്നു
അതില്‍ ചുളിവീഴുകയും അത് സംഭരിക്കുകയും ചെയ്യുന്നു
ഈ ഗ്രഹത്തിന്റെ തൊലി നിവര്‍ത്തണം
അതിന്റെ വെണ്മയുടെ കടലിനെ ഇസ്തിരിയിടണം
പിന്നെ കൈകള്‍ പോയി പോയി
പാവനമായ ഉപരിതലങ്ങള്‍ മിനുസമാക്കപ്പെടുന്നു
അങ്ങനെയാണ് വസ്തുക്കളെ ഉണ്ടാക്കുന്നത്:
കൈകള്‍ ദിവസേന ലോകത്തെ സൃഷ്ടിക്കുന്നു,
കാരിരുമ്പിനെ അഗ്നി കൂട്ടിച്ചേര്‍ക്കുന്നു,
ചണത്തുണി, ക്യാന്‍വാസ്, പരുത്തി എത്തുന്നു
അലക്കുശാലയില്‍നിന്നും പൊരുതി
പ്രകാശത്തില്‍നിന്നും പ്രാവ് ജനിക്കുന്നു:
നുരയില്‍നിന്ന് പരിശുദ്ധി തിരിച്ചുവരുന്നു.
1904 ജൂലൈ 12-ന് ജനിച്ച റിക്കാര്‍ഡോ എലിഷര്‍ നെഫ്താലി റെയ്‌സ് ഡി ബസോള്‍ട്ടോയുടെ തൂലികാനാമമാണ് പാബ്ലോ നെരൂദ എന്ന കാര്യം ചിലര്‍ക്കുമാത്രമേ അറിയുന്നുണ്ടാവുകയുള്ളൂ. നെരൂദയുടെ ജന്മനാടായ ചിലി അയാളുടെ സങ്കല്പശക്തിയെ പ്രചോദിപ്പിക്കുകയും അത് കവിതകളില്‍ ഇടയ്ക്കിടയ്ക്ക് ഉജ്ജ്വലചിത്രങ്ങളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. തന്റെ മകന്റെ രചനകള്‍ കുടുംബത്തിനു വിനാശകരമാവുമെന്ന് നെരൂദയുടെ പിതാവ് ഭയന്നതു കാരണം ‘ആത്മരക്ഷാനടപടി’യായിട്ടാണ് നെരൂദ പേരു മാറ്റിയത്. അങ്ങനെ സ്വയം പുതുനാമകരണം ചെയ്യാന്‍ ചെക്ക് കവിയായ ജാന്‍ നെരൂദയുടെ പേര് സ്വീകരിച്ചു. പതിനഞ്ചാം വയസ്സില്‍ തന്റെ ആദ്യകവിതയായ ദ സോങ് ഓഫ് ദ ഫെസ്റ്റിവല്‍ എഴുതുകയും പതിനേഴാം വയസ്സില്‍ ആദ്യപുസ്തകമായി അതേ പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അപ്പോഴേക്കും നെരൂദ പ്രണയം, മരണം, കാലഗതി എന്നിങ്ങനെയുള്ള വിശാലമായ വിഷയങ്ങളെ പരിശോധിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ആ പുസ്തകം നഗരസഭയുടെ കവിതാസമ്മാനം നേടിക്കൊടുക്കുകയും നീണ്ട കാവ്യാത്മകമായ ഔദ്യോഗികജീവിതത്തിലെ നിരവധി ബഹുമതികളുടെ തുടക്കം കുറിക്കുകയും ചെയ്തു.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.