DCBOOKS
Malayalam News Literature Website

സി.എസ്.ചന്ദ്രികയുടെ മികച്ച രണ്ടു രചനകൾ, ‘പ്രണയ കാമസൂത്രം’, ‘എന്റെ പച്ചക്കരിമ്പേ’; ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

പ്രണയ കാമസൂത്രം ചന്ദ്രിക രചിച്ചിരിക്കുന്നത് ധീരമായ ഒരു പുസ്തകമാണ്. അതില്‍ ഒളിഞ്ഞിരിക്കാന്‍ ഇടങ്ങളില്ല. സാഹിത്യത്തിന്റെ ഔപചാരികതകളെ അത് പിന്തുടരുന്നില്ല. വികാര വിവശമാകാനും ഫാന്റസികളെ പിന്തുടരാനും ആനന്ദലബ്ദികളെ ആഘോഷിക്കാനും അത് മടിക്കുന്നില്ല. ഒരു ഒറ്റയാള്‍പ്പാതയാണ് ചന്ദ്രിക സൃഷ്ടിക്കുന്നത്. മലയാളികള്‍ക്ക് അവരുടെ പ്രാകൃതമാണ് ചന്ദ്രികയുടെ വഴിതുറക്കുന്ന ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത് – സക്കറിയ

എന്റെ പച്ചക്കരിമ്പേ സി.എസ്. ചന്ദ്രികയുടെ കഥകള്‍ സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവുംകൊണ്ട് ജീവസ്സുറ്റതാക്കുന്നു. നൈസര്‍ഗ്ഗികമായ കാല്പനികതയെ ക്രൂരമായ സത്യബോധവും മുനകൂര്‍ത്ത ഹാസ്യവുംകൊണ്ട് ഇടയ്ക്കിടെ ഭേദിക്കുന്ന ഈ കഥകള്‍ക്ക് അനായാസമായ ഒരു ലാഘവമുണ്ട്. – സച്ചിദാനന്ദന്‍

ലൈംഗികതയെ കുറിച്ചുള്ള പഴഞ്ചന്‍ ധാരണകളെ തിരുത്തുന്ന സി.എസ്.ചന്ദ്രികയുടെ ‘ പ്രണയ കാമസൂത്രം’. സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവും കൊണ്ട് ജീവസ്സുറ്റുതാക്കുന്ന സി.എസ്.ചന്ദ്രികയുടെ ‘എന്റെ പച്ചക്കരിമ്പേ’.

രണ്ട്  പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

ഓരോ പുസ്തകങ്ങൾ വീതം 69 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാനും അവസരം

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.