‘പ്രണയകാമസൂത്രം-ആയിരം ഉമ്മകള്‍’; പുസ്തകചര്‍ച്ച ഫെബ്രുവരി 19ന്
സി എസ് ചന്ദ്രികയുടെ ‘പ്രണയകാമസൂത്രം-ആയിരം ഉമ്മകള്‍’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പുരോഗമന കലാസാഹിത്യ സംഘം കൂറ്റനാട് യൂണിറ്റും ജനകീയ വായനശാല കൂറ്റനാടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച 2024 ഫെബ്രുവരി 19 തിങ്കളാഴ്ച വൈകുന്നേരം 4.30ന് കുറ്റനാട് ജനകീയ വായനശാല ഹാളില്‍ നടക്കും. ജയശ്രീ ഷോര്‍ട്ട് ഫിലിം നായിക പുഷ്പ പുസ്തകാവതരണം നടത്തും.
തീക്ഷ്ണമായ പരസ്പര പ്രണയത്തില്‍ മനോധര്‍മ്മ, ഭാവനകള്‍ക്ക് സ്വാതന്ത്ര്യവും കരുതലുമുള്ള സൗന്ദര്യലഹരിയുടെ നവം നവങ്ങളായ ചിറകുകള്‍ മുളച്ചുവരും. അതാണ് പ്രണയകാമസൂത്രം. ഇങ്ങനെയുള്ള ജീവിതലഹരിയുടെ പുസ്തകമാണ് സി.എസ് ചന്ദ്രിക രചിച്ചിരിക്കുന്ന പ്രണയകാമസൂത്രം അഥവാ ആയിരം ഉമ്മകള്‍.
Comments are closed.