DCBOOKS
Malayalam News Literature Website

മനുഷ്യരെപ്പോലെ പ്രണയിക്കുന്ന ജിന്നുകള്‍…

റിഹാൻ റാഷിദിന്റെ ‘പ്രണയജിന്നുകൾ’ എന്ന നോവലിന് പ്രിയേഷ് പാലങ്ങാട് എഴുതിയ വായനാനുഭവം

പ്രണയത്തെക്കുറിച്ച് പാടാത്ത പാട്ടുകാരില്ല, കവികളില്ല, കഥാകൃത്തുക്കളില്ല… കലാകാരന്‍മാര്‍ക്കും ആസ്വാദകര്‍ക്കും മടുപ്പ് നല്‍കാത്ത ഒരു വിഷയമാണ് പ്രണയം… പ്രണയമില്ലാത്ത ജീവിതം എന്തൊരു മരവിപ്പു Textനിറഞ്ഞതായിരിക്കും എന്ന് പലപ്പോഴും ചിന്തിച്ചുപോവാറുമുണ്ട്.

പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ റിഹാന്‍ റാഷിദ് തന്റെ ഓരോ നോവലുകളും വിസ്മയമാക്കാറുള്ളത് വിഷയ സ്വീകരണത്തിലൂടെയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ‘പ്രണയ ജിന്നുകള്‍’ അവതരണത്തിലും വ്യത്യസ്തമായ പശ്ചാത്തലംകൊണ്ടും വിസ്മയിപ്പിക്കുന്നു. പേര് സൂചിപ്പിക്കും പോലെ ഇത് ജിന്നുകളുടെകൂടി പ്രണയകഥയാണ്. അജുവിന്റെയും ആദിയുടെയും പ്രണയം… വാര്‍ദ്ധക്യത്തിലും ഒളിമങ്ങാത്ത ഇയ്യാക്കയുടെയും റുഖിയാ ബീവിയുടെയും പ്രണയം… അമീറിന്റെയും നജ്മയുടെയും പ്രണയം… മനുഷ്യരെപ്പോലെ പ്രണയിക്കുന്ന ജിന്നുകള്‍… ഇങ്ങനെ വ്യത്യസ്തമായ പ്രണയങ്ങള്‍ ഫാന്റസി കലര്‍ത്തി ഒഴുക്കോടെ അവതരിപ്പിക്കുന്നുണ്ട് റിഹാന്‍.

വായന തുടങ്ങിക്കഴിഞ്ഞാല്‍ നമ്മളും ഭ്രമാത്മകലോകത്ത് ലയിച്ചു പോവും. ആ ലോകം യാഥാര്‍ത്ഥ്യമാണെന്ന തോന്നലിലാവും പിന്നെ നമ്മള്‍… അങ്ങനെ പേടിച്ചും പ്രണയിച്ചും നമ്മളും കഥാപാത്രങ്ങളുടെ കൂടെ സഞ്ചരിക്കും. റിഹാനില്‍നിന്നും മനോഹരമായ നോവലുകള്‍ ഇനിയും പിറവിയെടുക്കട്ടെയെന്നും ആസ്വാദകരെ കാലങ്ങളോളം വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.