DCBOOKS
Malayalam News Literature Website

മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ഭാരതരത്‌ന പുരസ്‌കാരം

ദില്ലി: മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന. ഭാരതീയജനസംഘ് നേതാവ് നാനാജി ദേശ്മുഖ്, ഗായകന്‍ ഭൂപേന്‍ ഹസാരിക എന്നിവരാണ് മറ്റു രണ്ടുപേര്‍. ഇരുവര്‍ക്കും മരണാനന്തര ബഹുമതിയായിട്ടാണ് ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്നത്.

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിയായ പ്രണാബ് കുമാര്‍ മുഖര്‍ജി. ദീര്‍ഘകാലം രാഷ്ട്രീയരംഗത്ത് ശോഭിച്ച അദ്ദേഹത്തിന് 2008-ല്‍ പത്മവിഭൂഷണ്‍ ബഹുമതി ലഭിച്ചിരുന്നു.

ഗായകന്‍, സംഗീതസംവിധായകന്‍, ഗാനരചയിതാവ് തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ ഭൂപേന്‍ ഹസാരിക 2011-ലാണ് അന്തരിച്ചത്. പത്മഭൂഷണും 2012-ല്‍ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.2015-ല്‍ മുന്‍ പ്രധാനമന്ത്രി അടല് ബിഹാരി വാജ്പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കുമാണ് ഒടുവില്‍ ഭാരതരത്ന ലഭിച്ചത്.

Comments are closed.