ഹിംസയെ ഐറണിയാല്‍ അഭിമുഖീകരിക്കുന്ന വിധം
കെ. സച്ചിദാനന്ദന്‍
കെ.ജി. സൂരജിന്റെ കവിതകളില്‍ ഇന്നത്തെ ലോകം ഭരിക്കുന്ന ക്രൗര്യത്തെയും ഹിംസയെയും പറ്റിയുള്ള അഗാധമായ ഒരു ബോധം ത്രസിക്കുന്നുണ്ട്. ആശാനും ഇടശ്ശേരിയും വൈലോപ്പിള്ളിയും മുതലെങ്കിലും മലയാളകവികള്‍ മനുഷ്യജീവിതത്തിലെ ഈ ക്രൂരതയുടെ, ദുര്‍ഗ്ഗാനടനത്തിന്റെ ചിലമ്പൊലികള്‍ കേട്ടിട്ടുണ്ട്. പ്രളയത്തിന്റെ മാനിഫെസ്റ്റോയിലെ ആദ്യകവിതമുതല്‍തന്നെ അത് നമുക്കു കേള്‍ക്കാം.
‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’യില്‍ മരണം പലരൂപങ്ങളില്‍ കടന്നുവരുന്നു. കൊലയായി, വേട്ടയായി, ഏകാന്തതയായി, അടിമത്തമായി, പ്രത്യക്ഷമായ മരണമായിത്തന്നെയും. കറുത്ത വൈരുദ്ധ്യബോധംകൊണ്ട് രൂക്ഷമായ ഈ രചനകളില്‍ ഹിംസയെ ഐറണി കൊണ്ട് അഭിമുഖീകരിക്കുന്ന ഒരു കവിയെയാണ് ഞാന്‍ കാണുന്നത്. ഇവ നമ്മുടെ നിര്‍ദ്ദയമായ കാലത്തോട് സംവേദനശീലമുള്ള ഒരു മനസ്സിന്റെ കാവ്യാത്മകപ്രതികരണങ്ങളാണ്. നായാടപ്പെടുന്ന മുയലിനെയും വെട്ടിത്തള്ളപ്പെടുന്ന തണല്‍ വൃക്ഷത്തെയും ചങ്ങല വഹിക്കുന്ന അടിമയെയും ഈ കവി ഒരേപോലെ തിരിച്ചറിയുകയും ഹിംസയുടെ എല്ലാ രൂപങ്ങളെയും ചെറുക്കുകയും ചെയ്യുന്നു. ക്രൂരത വീടുകളിലും തെരുവുകളിലും ആരാധനാലയങ്ങളിലും ജനപ്രതിനിധിസഭകളിലും ഒരുപോലെ താണ്ഡവമാടുന്ന ഇക്കാലമാണ് ഈ കവിതകളുടെ യഥാര്‍ത്ഥ രചയിതാവ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
സച്ചിദാനന്ദന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.