‘പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍’ വി.എസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബി.രാജീവന്റെ ‘പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍’ എന്ന കൃതിയുടെ പ്രകാശനം മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ ശ്രീ.വി.എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു. എഴുത്തുകാരിയും ചരിത്രപണ്ഡിതയുമായ ഡോ. ജെ.ദേവിക പുസ്തകം ഏറ്റുവാങ്ങി.ജനുവരി രണ്ടാം തീയതി വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചു നടന്ന പ്രകാശന ചടങ്ങില്‍ ഡോ.സി.എസ് വെങ്കിടേശ്വരന്‍, ബി. രാജീവന്‍ പി.പി. സത്യന്‍ എന്നിവര്‍ പങ്കെടുത്തു.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍’ എന്ന ലേഖനവും ഇതിനു സമാനമായ മറ്റു പതിനൊന്നു ലേഖനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ സമാഹാരം ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും നിരീക്ഷിക്കുന്നവര്‍ക്കായുള്ള കൈപ്പുസ്തകമാണ് ഈ കൃതി.
Comments are closed.