DCBOOKS
Malayalam News Literature Website

ടി. പത്മനാഭൻ ‘പ്രാവുകളുടെ ഭൂപടം’ പ്രകാശനം നിർവഹിച്ചു

 

 

 

മുഹമ്മദ് റാഫി എൻ.വി. എഴുതിയ ‘പ്രാവുകളുടെ ഭൂപടം’ എന്ന ചെറുകഥാസമാഹാരത്തിന്റെ പ്രകാശനം മലയാളചെറുകഥയിലെ കുലപതി ടി പത്മനാഭൻ നിർവ്വഹിച്ചു. മുഹമ്മദ്റാഫി എൻ.വി.യുടെ പ്രാവുകളുടെ ഭൂപടം എന്നചെറുകഥാ സമാഹാരം മുഴുവൻ വായിച്ചു എന്നും ഇവ നല്ല കഥകൾ ആണെന്ന് പറയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സോഷ്യൽമീഡിയാകാലത്ത് എല്ലാവരും എഴുത്തുകാരാണ്. വാളെടുത്തവർ എല്ലാം വെളിച്ചപ്പാടുമാരാണ്. അതിൽ വിരോധമൊന്നുമില്ല എന്നാൽ ഈ കഥകൾ നല്ലതാണെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

ഫെബ്രുവരി 24 ന് മലയാളസർവ്വകലാശാല രംഗശാലയിൽ വെച്ചാണ് ചടങ്ങ് നടന്നിരുന്നത്. മലയാള സർവകലാശാല വൈസ്ചാൻസലർ ഡോ. എൽ സുഷമ പുസ്തകം ഏറ്റുവാങ്ങി. രജിസ്ട്രാർ ഡോ.കെ.എം ഭരതൻ, കഥാകൃത്ത് പി.കെ.പാറക്കടവ്, കഥാകൃത്ത് ഡോ. സി.ഗണേഷ് , ഡോ അശോക്ഡിക്രൂസ് , ബാബുരാജൻ, ഗായത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

‘പ്രാവുകളുടെ ഭൂപടം’ വാങ്ങിക്കുവാനായി ക്ലിക്ക് ചെയ്യൂ…

Leave A Reply