DCBOOKS
Malayalam News Literature Website

പൂവുപോലൊരോമനക്കൗതുകം

 

സന്ധ്യ ഇടവൂരിന്റെ ‘തീണ്ടാരി’ എന്ന പുസ്തകത്തെക്കുറിച്ച് പ്രഭാവര്‍മ്മ

ദൈവികമായ വെളിച്ചം അണിഞ്ഞുനില്‍ക്കുന്ന പ്രകൃതിദൃശ്യം.അത്തമൊരു പ്രകൃതിദൃശ്യത്തിലേക്ക്, ബാല്യത്തിലേക്ക് നിസര്‍ഗസുന്ദരമായ ഭാവാത്മകതയുടെ ചിറകുനല്‍കി നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് സന്ധ്യ ഇടവൂര്‍ ‘തീണ്ടാരി’ എന്ന ഈ കൃതിയിലൂടെ. ഈ ദൃശ്യം വിലപ്പെട്ടതാവുന്നത്, ഇവിടെയല്ലാതെ, ഇവരുടെ രചനയിലല്ലാതെ Textമറ്റൊരിടത്തും ഇന്ന് ഇത് അവശേഷിക്കുന്നില്ല എന്നതുകൊണ്ടാണ്. പണ്ടത്തെപ്പോലെയല്ല ഇന്ന് ഒന്നും.

സന്ധ്യയുടെ കൃതി അവരുടെ ബാല്യകാലാനുഭവങ്ങളുടെ സര്‍ഗ്ഗാത്മ കമായ ഒരു സമ്പുടമാണ്. ജീവിതത്തിന്റെ ആദ്യപാദങ്ങളിലെ കൊച്ചു കൊച്ചു സംഭവങ്ങള്‍, അനുഭവങ്ങള്‍, ഓര്‍മകള്‍ എന്നിവ നിസര്‍ഗ സുന്ദരവും ഹൃദയാര്‍ജകവുമായ ഭാഷയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. സത്യസന്ധത, നിഷ്‌കളങ്കത, സുതാര്യത എന്നിവയാണ് ആത്മകഥയുടെ ആദ്യഭാഗം എന്നു വിശേഷിപ്പിക്കാവുന്ന ഈ കൃതിയുടെ മുഖ്യ സവിശേഷതകള്‍ എന്നു പറയണം. അമ്മയുമായുള്ള ബന്ധത്തിലെ സങ്കീര്‍ണതകള്‍ സത്യ സന്ധമായി ആവിഷ്‌കരിക്കുന്നതിലെ ആര്‍ജവം എടുത്തുപറയണം. തന്നെ പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമവുമില്ല. തന്റെ കുടുംബത്തിന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിച്ചുയര്‍ത്തി സ്ഥാപിക്കാനുള്ള ശ്രമവുമില്ല. ഓരോ ന്നിനെയും അതായിത്തന്നെ ശക്തിയെ ശക്തിയായും സൗന്ദര്യത്തെ സൗന്ദര്യ മായും ദൗര്‍ബല്യത്തെ ദൗര്‍ബല്യവുമാ യുമൊക്കെ കാണാനുള്ള ആത്മാര്‍ത്ഥ തയാണ് ഈ കൃതിയെ ഹൃദയംഗമമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

സന്ധ്യയുടെ ഈ കൃതിയെ തൊടുമ്പോള്‍ നിങ്ങള്‍ സന്ധ്യയുടെ ജീവിതത്തെ തൊടുന്നു, സന്ധ്യയുടെ നാടിനെ തൊടുന്നു, സന്ധ്യയുടെ കാലത്തെ തൊടുന്നു. പുതിയ തലമുറയുടെ കാര്യത്തിലാണെങ്കില്‍ അവര്‍ക്കു തീര്‍ത്തും അപരിചിതമായ ചില വിചിത്രാനുഭവങ്ങളെ തൊടുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.