വക്കീല്‍ജീവിതത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രഭാവര്‍മ്മ
അഭിഭാഷക ജീവിതത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കവി പ്രഭാവര്‍മ്മ. അഭിഭാഷകവേഷത്തിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പഴയ വക്കീല്‍ വേഷം ഒരിക്കല്‍ക്കൂടി അണിയാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം മുഖപുസ്തകത്തില്‍ കുറിച്ചത്.
ജ്ഞാനപ്പാന പുരസ്‌കാരവുമായി ബന്ധപ്പെട്ട കേസുകളോടനുബന്ധിച്ച് വീണ്ടും ഹൈക്കോടതിയില്‍ പോയിട്ടുണ്ട്. കോടതി പരിസരത്ത് ഉണ്ടായിരുന്ന ആ സമയം പഴയ വക്കീല്‍ വേഷം ഒരിക്കല്‍ക്കൂടി ധരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു …. വളരെക്കാലം മുന്നേ ഉപേക്ഷിച്ച ആ വക്കീല്‍കുപ്പായം!- അഭിഭാഷക വേഷത്തിലുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രഭാവര്‍മ്മ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതിക്ക് ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം വലിയ വിവാദമാവുകയും അവാര്‍ഡ് സമര്‍പ്പണത്തിനെതിരെ ചിലര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ അവാര്‍ഡ് വിതരണം ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
കൃഷ്ണ ബിംബങ്ങളെ അഹേളിക്കുന്നതാണ് കൃതിയെന്നായിരുന്നു ആരോപണം. ഭഗവത്ഗീത ഉപദേശിച്ചതില്‍ ശ്രീകൃഷ്ണന്‍ പിന്നീട് ഖേദിച്ചിരുന്നതായും പാഞ്ചാലിയോട് രഹസ്യമായി പ്രണയമുണ്ടായതായും കൃതിയില്‍ പരാമര്‍ശിക്കുന്നുവെന്നും ഇത് കൃഷ്ണനെ അവഹേളിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കൃതി വിവാധങ്ങളില്‍ നിറഞ്ഞത്. ഡിസി ബുക്‌സാണ് ശ്യാമമാധവം പ്രസിദ്ധീകരിച്ചത്.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ നേടിയതും ഇതിഹാസസമാനമായ കാവ്യമെന്ന് ജ്ഞാപീഠജേതാവായ കവി ഒ എന്‍ വി കുറുപ്പ് വിശേഷിപ്പിച്ച രചനയാണ് ശ്യാമമാധവം.
Comments are closed.