എങ്ങനെ മികച്ച ഒരു പ്രസംഗകനാകാം?
പ്രസംഗകലയിലും അവതരണത്തിലും താത്പര്യമുള്ളവര്‍ക്കായി സി.എസ്. റെജികുമാര്‍ തയ്യാറാക്കിയിരിക്കുന്ന കൃതിയാണ് പ്രഭാഷകന്റെ പണിപ്പുര. പ്രഭാഷണകലയെക്കുറിച്ച് വളരെ കുറച്ച് കൃതികള്‍ മാത്രമേ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുള്ളൂ. ഇരുപത്തിയൊന്ന് ഹ്രസ്വാധ്യായങ്ങളിലായി പ്രഭാഷണകലയുടെ ഘടകങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം പ്രഭാഷകന്റെ വ്യക്തിത്വം, മാനസഗതി, ആത്മോന്നതി എന്നിവയിലൂടെ കടന്നുപോകുന്നു.
പ്രഭാഷണ വഴികളില്‍ വെളിച്ചം പകരാനും സമൂഹമധ്യത്തില്‍ പറയാനാഗ്രഹിക്കുന്നത് വിളിച്ചുപറയാന്‍ കരുത്തുപകരുന്നതുമായ കൃതിയാണിത്. പ്രസംഗവേദികളിലും സെമിനാറുകളിലും തനിക്കുണ്ടായ അനുഭവങ്ങളും ഗ്രന്ഥകാരന്‍ ഈ കൃതിയില്‍ വിവരിച്ചിട്ടുണ്ട്.
“വാക്കുമുട്ടിയ തലമുറകള്‍ക്ക് ഇത് വചനവിളക്കായി മാറും. കളംവറ്റിയ സ്വരങ്ങള്‍ക്ക് ഇത് പുതിയ ഊര്‍ജ്ജധാരയാകും. നാഭീബന്ധമറ്റുപോയ ഓര്‍മ്മകളെ വീണ്ടും ജ്വലിപ്പിക്കാന്‍ ഈ ഗ്രന്ഥത്തിന് സാധിക്കും. ഓരോ വക്താവിനും ഓരോ ശ്രോതാവിനും ആത്മശക്തി ശ്രവിപ്പിക്കാനുള്ള ചില ശീലതന്ത്രങ്ങള്‍ ഈ ഗ്രന്ഥത്തില്‍ അദ്ദേഹം ആവിഷ്‌ക്കരിച്ചിട്ടുണ്ട്.” പ്രഭാഷകന്റെ പണിപ്പുരക്ക് അവതാരിക എഴുതിയ പ്രൊഫ. വി. മധുസൂദനന്‍ നായര്‍ കുറിക്കുന്നു.
Comments are closed.